പുരസ്‌കാരനേട്ടങ്ങള്‍ തുടര്‍ന്ന് സൗദി വെള്ളക്ക ; ന്യൂ യോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രം

പുരസ്‌കാരനേട്ടങ്ങള്‍ തുടര്‍ന്ന് സൗദി വെള്ളക്ക ; ന്യൂ യോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രം

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'സൗദി വെള്ളക്ക'. ഗോള്‍ഡ്ഫിഷ്, ഒപ്പിയം, ത്രീ ഓഫ് അസ്, പൊഖാര്‍ കെ ഡുനു പാര്‍ എന്നീ സിനിമകളെ പിന്തള്ളിയാണ് ചിത്രം വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഗോവ ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതുള്‍പ്പെടെ നിരവധി രാജ്യാന്തര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

2022ല്‍ തിയറ്ററുകളിലെത്തിയ ചിത്രം വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ബാംഗ്ലൂര്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം നേടുകയും ചെയ്തിരുന്നു. സന്ദീപ് സേനനാണ് ചിത്രം നിര്‍മിച്ചത്.

അപ്രതീക്ഷിതമായി നടന്ന ഒരു സംഭവം കേസിലേക്ക് എത്തുകയും തുടര്‍ന്ന് ആയുഷ്‌കാലം മുഴുവന്‍ കോടതി കയറി ഇറങ്ങേണ്ടി വന്ന ആയിഷ റാവുത്തറിന്റെയും കേസിന് ആധാരമായ അഭിലാഷ് ശശിധരന്റെയും ജീവിതം ആധാരമാക്കിയാണ് സിനിമ. ദേവി വര്‍മ്മ, ലുക്മാന്‍ അവറാന്‍, ബിനു പപ്പു, സുജിത് ശങ്കര്‍, നില്‍ജ, രമ്യ സുരേഷ്, റിയ സൈറ, വിന്‍സി അലോഷ്യസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന റോളുകളിലെത്തിയത്. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്നീ സിനിമകള്‍ക്ക് ശേഷം ഉര്‍വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ ആണ് ചിത്രം നിര്‍മിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in