ഇതൊരു വെള്ളക്ക കേസാണല്ലേ??: 'സൗദി വെള്ളക്ക' ടീസര്‍

ഇതൊരു വെള്ളക്ക കേസാണല്ലേ??: 'സൗദി വെള്ളക്ക' ടീസര്‍

ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്കയുടെ ടീസര്‍ പുറത്തിറങ്ങി. യാഥാര്‍ത്ഥസംഭവകളെ ആസ്പദമാക്കി കോടതി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് സൗദി വെള്ളക്ക. ഓപ്പറേഷന്‍ ജാവ പോലെ തന്നെ ഹ്യൂമര്‍ സ്വഭാവത്തില്‍ തന്നെയാണ് സൗദി വെള്ളയ്ക്കും തരുണ്‍ മൂര്‍ത്തി ഒരുക്കിരിക്കുന്നത്.

ഓപ്പറേഷന്‍ ജാവയില്‍ ശ്രദ്ധേയമായ കഥപാത്രങ്ങളെ അവതരിപ്പിച്ച ലുക്ക്മാന്‍ അവറാന്‍, ബിനു പപ്പു എന്നിവര്‍ സൗദി വെള്ളക്കയിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ വിന്‍സി അലോഷ്യസ്, ദേവി വര്‍മ്മ, ധന്യ അനന്യ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. മെയ് 20നാണ് സൗദി വെള്ളക്ക തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.

തരുണ്‍ മൂര്‍ത്തി സൗദി വെള്ളക്കയുടെ തിരക്കഥ പൂര്‍ത്തിയാക്കിയത് ഇരുപതോളം വക്കീലന്മാരുടേയും റിട്ടയര്‍ഡ് മജിസ്ട്രേറ്റുമാരുടേയും നിരവധി കോടതി ജീവനക്കാരുടേയും സഹായത്തോടെയാണ്. അതോടൊപ്പം പൊലീസ് ഓഫീസര്‍മാരുടെ സഹായവും സംവിധായകന്‍ തേടിയിട്ടുണ്ടായിരുന്നു. ഉര്‍വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in