നന്ദിയോടെ, കടപ്പാടോടെ, പ്രതിക്ഷയോടെ 'സൗദി വെള്ളക്ക' തിയേറ്ററിലേക്ക്; മെയ് 20ന് റിലീസ്

നന്ദിയോടെ, കടപ്പാടോടെ, പ്രതിക്ഷയോടെ 'സൗദി വെള്ളക്ക' തിയേറ്ററിലേക്ക്; മെയ് 20ന് റിലീസ്

'ഓപ്പറേഷന്‍ ജാവ'യ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന 'സൗദി വെള്ളക്ക'യുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം മെയ് 20നാണ് തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. തരുണ്‍ മൂര്‍ത്തിയാണ് ചിത്രത്തിന്റെ റിലീസ് തിയതി സാമൂഹ്യമാധ്യമത്തിലൂടെ പ്രഖ്യാപിച്ചത്.

'നന്ദിയോടെ, കടപ്പാടോടെ, പ്രതിക്ഷയോടെ' സൗദി വെള്ളക്ക റിലീസിന് ഒരുങ്ങുന്നു എന്നാണ് തരുണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങള്‍ക്കുശേഷം സന്ദീപ് സേനനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ലുക്ക് മാന്‍ അവറാന്‍, ദേവീ വര്‍മ്മ, സിദ്ധാര്‍ഥ് ശിവ,ബിനു പപ്പു,സുജിത്ത് ശങ്കര്‍ ഗോകുലന്‍, റിയ സെയ്‌റ,ധന്യ, അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

സഹനിര്‍മ്മാതാവ് ഹരീന്ദ്രനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സംഗീത് സേനനുമാണ്. എഡിറ്റിംഗ് നിഷാദ് യൂസഫ് സംഗീതം പാലി ഫ്രാന്‍സിസ്, സൗണ്ട് ഡിസൈനിംഗ് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിജോ ജോസ്, ആര്‍ട്ട് സാബു വിതുര , മേക്കപ്പ് മനു മോഹന്‍, കോസ്റ്റ്യൂം മഞ്ജുഷ രാധാകൃഷ്ണന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പികെ, സ്റ്റില്‍സ് ഹരി തിരുമല.

ഡിസൈന്‍സ് യെല്ലോ ടൂത്ത്, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും പെരുമ്പാവൂരിലുമായാണ് സൗദി വെള്ളക്കയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in