മമ്മൂട്ടിയുടെ കരിയറില്‍ അദ്ദേഹം പേരില്ലാതെ അഭിനയിച്ച ഒരേയൊരു ചിത്രം എന്‍റേതാണ്: സത്യന്‍ അന്തിക്കാട്

മമ്മൂട്ടിയുടെ കരിയറില്‍ അദ്ദേഹം പേരില്ലാതെ അഭിനയിച്ച ഒരേയൊരു ചിത്രം എന്‍റേതാണ്: സത്യന്‍ അന്തിക്കാട്
Published on

മമ്മൂട്ടിയുടെ കരിയറിൽ തന്നെ അദ്ദേഹം പേരില്ലാതെ അഭിനയിച്ചിട്ടുണ്ടാവുക താൻ സംവിധാനം ചെയ്ത കളിക്കളം എന്ന സിനിമയിലായിരിക്കും എന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. സിനിമ ഏത് ഴോണറിലോ ആയിക്കോട്ടെ, അതിനുള്ളിൽ നമ്മളെ സ്പർശിക്കുന്ന ഒരു സബ്ജക്റ്റ് വേണം. മമ്മൂട്ടി ഒരു ദിവസം തന്നോട് പറഞ്ഞു, നിങ്ങൾ മോഹൻലാലിനെ വെച്ച് ഹിറ്റ് ഉണ്ടാക്കുന്നുണ്ട്. എനിക്ക് വേറെ ധാരാളം ഹിറ്റുകൾ ഉണ്ടാകുന്നുമുണ്ട്. നിങ്ങൾക്ക് എന്നെവച്ച് ഹിറ്റ് ഉണ്ടാക്കാൻ സാധിക്കുന്നില്ലെങ്കിൽ അത് നിങ്ങളുടെ കഴിവുകേടാണ് എന്ന്. അതിന് ശേഷം ഉണ്ടായ സിനിമയാണ് അർത്ഥമെന്നും സത്യൻ അന്തിക്കാട് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

സത്യൻ അന്തിക്കാടിന്റെ വാക്കുകൾ

പിൻ​ഗാമിയിലും കളിക്കളത്തിലും അർത്ഥത്തിലുമെല്ലാം ഒരു ഇടത്തരക്കാരനും ഒരു കുടുംബവുമെല്ലാം ഉണ്ട്. പിൻ​ഗാമിയിൽ പ്രത്യേകിച്ച് അവന്റെ കുടുംബം ഇല്ലാതാക്കിയവരോടുള്ള പ്രതികാരം കേന്ദ്ര കഥാപാത്രം എങ്ങനെ തീർക്കുന്നു എന്നതാണല്ലോ. കളിക്കളത്തിലും അർത്ഥത്തിലും ഒരു അനാഥത്വമുണ്ട്. മമ്മൂട്ടി ഇന്നേവരെ അഭിനയിച്ച കഥാപാത്രങ്ങളിൽ പേരില്ലാതെ ചെയ്ത ഒരേയൊരു സിനിമ കളിക്കളമായിരിക്കും. അർത്ഥം മമ്മൂട്ടി എന്നെ വാശി പിടിപ്പിച്ച് ചെയ്ത സിനിമയാണ്. ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന സിനിമ വേണ്ടത്ര വിജയിച്ചില്ല. അതിന് ശേഷം മമ്മൂട്ടി ഒരു ദിവസം എന്നോട് വന്ന് പറഞ്ഞു, നിങ്ങൾ മോഹൻലാലിനെ വെച്ച് ഹിറ്റ് ഉണ്ടാക്കുന്നുണ്ട്. എനിക്ക് വേറെ ധാരാളം ഹിറ്റുകൾ ഉണ്ടാകുന്നുമുണ്ട്. നിങ്ങൾക്ക് എന്നെവച്ച് ഹിറ്റ് ഉണ്ടാക്കാൻ സാധിക്കുന്നില്ലെങ്കിൽ അത് നിങ്ങളുടെ കഴിവുകേടാണ് എന്ന്. അത് എനിക്ക് കിട്ടിയ ഒരു അടിയാണല്ലോ എന്ന് ഞാൻ അന്നേ കരുതിയിരുന്നു.

അങ്ങനെ ഞാനും വേണു നാ​ഗവള്ളിയും ചേർന്ന് മമ്മൂട്ടിയുടെ ആളുകൾക്ക് ഇഷ്ടപ്പെടുന്ന ഘടകങ്ങൾ എന്തൊക്കയൊണ് എന്ന് പരതി നോക്കി, അയാളുടെ ശബ്ദം, ബോഡി ലാങ്ക്വേജ്, സൗന്തര്യം എല്ലാം എക്സ്പ്ലോർ ചെയ്യാൻ സാധിക്കുന്ന രീതിയിൽ ഒരു ലൈൻ ഉണ്ടാക്കി. പിന്നീട് ശ്രീനിവാസനും അതിലേക്ക് വന്നു. അങ്ങനെയാണ് തുടങ്ങിയതെങ്കിലും അതിന്ശേഷം ഞാൻ കഥയ്ക്കുള്ളിലേക്ക് കൂടുതൽ പ്രവേശിക്കുകയായിരുന്നു. എന്തുതന്നെയാണെങ്കിലും ഒരു കാര്യം വ്യക്തമാണ്. സിനിമ ഏത് ഴോണറിലോ ആയിക്കോട്ടെ, അതിനുള്ളിൽ നമ്മളെ സ്പർശിക്കുന്ന ഒരു സബ്ജക്റ്റ് വേണം എന്ന്.

Related Stories

No stories found.
logo
The Cue
www.thecue.in