

'ഇന്നസെന്റ്' സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ സതീഷ് തൻവി. ഈ ചിത്രം ഒരു സറ്റയർ ആയിരിക്കും. ഒരു പ്ലാനിംഗ് ഓഫീസിലെ ഉദ്യോഗസ്ഥന്റെ ജീവിതത്തിൽ നടക്കുന്ന ചില സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയായിരിക്കും ഈ സിനിമ കഥ പറയുക എന്നും അദ്ദേഹം പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സതീഷ് തൻവി.
'ഇന്നസെന്റ് എന്നത് ഒരു സറ്റയർ സിനിമയാണ്. ഒരു പ്ലാനിംഗ് ഓഫീസിലെ ഉദ്യോഗസ്ഥന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില പ്രശ്നങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമ കഥ പറയുന്നത്. പ്രധാന കഥാപാത്രം ഏറെ നിഷ്കളങ്കനാണ്. അതിനാലാണ് സിനിമയ്ക്ക് ഇന്നസെന്റ് എന്ന് പേര് നൽകിയത്. മറിമായം എന്ന പരിപാടിയുടെ റൈറ്ററായ ഷിഹാബിക്കയാണ് ഈ സിനിമയ്ക്ക് കഥ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രം പ്രേക്ഷകരെ ഏറെ രസിപ്പിക്കും എന്നത് ഉറപ്പാണ്,' സതീഷ് തൻവി പറഞ്ഞു.
അതേസമയം നവംബർ ഏഴിനാണ് ഇന്നസെന്റ് റിലീസ് ചെയ്യുന്നത്. 'മന്ദാകിനി' എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന സിനിമയിൽ സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശി കിലി പോളും ഭാഗമാകുന്നുണ്ട്. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.
എലമെന്‍റ്സ് ഓഫ് സിനിമ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാർത്ഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെന്‍റ്സ് ഓഫ് സിനിമ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ’ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം എന്ന പ്രത്യേകതയുമുണ്ട്.
ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂർണ്ണമായും കോമഡി ജോണറിലുള്ളതാണ് ചിത്രം. ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: റിയാസ് കെ ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, ഗാനരചന: വിനായക് ശശികുമാർ.
കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, ആർട്ട്: മധു രാഘവൻ, ചീഫ് അസോസിയേറ്റ്: സുമിലാൽ സുബ്രഹ്മണ്യൻ, അനന്തു പ്രകാശൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ക്യാമറമാൻ: തൻസിൻ ബഷീർ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, വിതരണം: സെഞ്ച്വറി ഫിലിംസ്, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് : ശ്രീജിത്ത് ശ്രീകുമാർ.