ബോക്സ് ഓഫീസിന് പിന്നാലെ ഒടിടിയിലും ഇനി നിവിൻ ഇഫക്ട്; 'സർവ്വം മായ' സ്ട്രീമിങ് തീയതി പുറത്ത്

ബോക്സ് ഓഫീസിന് പിന്നാലെ ഒടിടിയിലും ഇനി നിവിൻ ഇഫക്ട്; 'സർവ്വം മായ' സ്ട്രീമിങ് തീയതി പുറത്ത്
Published on

അഖിൽ സത്യൻ-നിവിൻ പോളി കൂട്ടുകെട്ടിന്റെ പുതിയ ചിത്രം 'സർവ്വം മായ' ഒടിടിയിലേക്ക്. ജനുവരി 30 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ എത്തുന്നത്. സിനിമയിൽ ഡെലുലൂ ആയി എത്തിയ റിയ ഷിബുവിന്റെ ഫണ്ണി വിഡിയോയിലൂടെയാണ് അണിയറപ്രവർത്തകർ സ്ട്രീമിങ് തീയതി പുറത്തു വിട്ടിരിക്കുന്നത്.

ആഗോളതലത്തിൽ 100 കോടിയിലധികം കളക്ഷൻ നേടിയ ചിത്രമാണ് സർവ്വം മായ. ഫാന്റസി ഹൊറർ കോമഡി ജോണറിലുള്ള ചിത്രത്തിൽ നിവിൻ പോളി, റിയ ഷിബു, അജു വർഗീസ്, ജനാർദ്ദനൻ,, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങിയവർണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ജസ്റ്റിൻ പ്രഭാകരന്റെ ഈണം, ശരൺ വേലായുധന്റെ ക്യാമറക്കണ്ണുകൾ, അഖിൽ സത്യൻ എഡിറ്റിംഗ് വിഭാഗം കൂടി കൈകാര്യം ചെയ്യുന്നുണ്ട്.

സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, എക്സി.പ്രൊഡ്യൂസർ: ബിജു തോമസ്, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാണി, സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റിൽസ്: രോഹിത് കെ.എസ്, ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, സഹ സംവിധാനം: ആരൺ മാത്യു, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവർത്തകർ.

Related Stories

No stories found.
logo
The Cue
www.thecue.in