നാട്ടുകാര്‍ പൂജ്യം തന്ന് മൂലക്കിരുത്തിയതല്ലേ, ഓലപ്പടക്കം കാട്ടി പിപ്പിരി; ബിജെപിയെ വിമര്‍ശിച്ച് അപ്പാനി ശരത്

നാട്ടുകാര്‍ പൂജ്യം തന്ന് മൂലക്കിരുത്തിയതല്ലേ, ഓലപ്പടക്കം കാട്ടി പിപ്പിരി; ബിജെപിയെ വിമര്‍ശിച്ച് അപ്പാനി ശരത്

നടന്‍ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ നിയന്ത്രണമുള്ള ജനം ചാനല്‍ നടത്തിയ വ്യക്തിഹത്യക്കെതിരെ അപ്പാനി ശരത്. മാധ്യമ സിന്‍ഡിക്കേറ്റിന്റെ അമ്പേറ്റ് വാങ്ങിയിട്ടും ഫേസ്ബുക് വെട്ടുക്കിളികൂട്ടത്തിന്റെ കൊത്തേറ്റുവാങ്ങിയിട്ടും നെഞ്ചും വിരിച്ചു നട്ടെല്ല് നിവര്‍ത്തി മുന്നോട്ട് നടന്ന മനുഷ്യനാണ് അത്. അയ്യാളെയാണ് നിങ്ങള്‍ കത്താത്ത ശൂ ശബ്ദമുള്ള ഓലപ്പടക്കം കാണിച്ചു പിപ്പിരി കാട്ടുന്നതെന്ന് അപ്പാനി ശരത് ഫേസ്ബുക്കില്‍

അപ്പാനി ശരതിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത മനുഷ്യര്‍.. നമുക്ക് ചുറ്റിലും വളരെ കുറവാണ് അങ്ങനെ ഉള്ളവര്‍. കൃത്യമായ കാഴ്ചപ്പാട്, രാഷ്ട്രീയം, അഭിപ്രായം എല്ലാം വ്യക്തമായി കൃത്യമായി പറയാന്‍ കുറച്ച് ഉറപ്പ് വേണം. നല്ല ഒറിജിനല്‍ TMT നട്ടെല്ല് വേണം.

മാധ്യമ സിന്‍ഡിക്കേറ്റിന്റെ അമ്പേറ്റ് വാങ്ങിയിട്ടും ഫേസ്ബുക് വെട്ടുക്കിളികൂട്ടത്തിന്റെ കൊത്തേറ്റുവാങ്ങിയിട്ടും നെഞ്ചും വിരിച്ചു നട്ടെല്ല് നിവര്‍ത്തി മുന്നോട്ട് നടന്ന മനുഷ്യനാണ് അത്. അയ്യാളെയാണ് നിങ്ങള്‍ കത്താത്ത ശൂ ശബ്ദമുള്ള ഓലപ്പടക്കം കാണിച്ചു പിപ്പിരി കാട്ടുന്നത്.

നിങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതി അയാള്‍ എന്നത്തേയും പോലെ രാവിലെ എഴുന്നേല്‍ക്കും കുളിക്കും പല്ല് തേക്കും സിനിമ കാണും ഫാമിലിയുമായി ചിലവഴിക്കും.. എന്നത്തേയും പോലെ അയാള്‍ സ്വസ്ഥമായി ശങ്കയില്ലാതെ ജീവിക്കും. ഇതൊന്നും, ഈ കാട്ടികൂട്ടുന്ന അക്കപോരുകള്‍ ഒന്നും അയ്യാളെ ബാധിക്കില്ല. കാരണം അയ്യാളുടെ പേര് പൃഥ്വിരാജ് എന്നാണ്.. സുകുമാരന്‍ മല്ലികാ മകന്‍ പൃഥ്വിരാജ്.

NB: നാട്ടുകാര്‍ പൂജ്യം തന്നു മൂലക്കിരുത്തിയില്ലേ ഇനി എങ്കിലും വിഷവായും വച്ചു ചുമ്മാതിരുന്നൂടെ??? ഇഷ്ടല്ല്യാ??

നാട്ടുകാര്‍ പൂജ്യം തന്ന് മൂലക്കിരുത്തിയതല്ലേ, ഓലപ്പടക്കം കാട്ടി പിപ്പിരി; ബിജെപിയെ വിമര്‍ശിച്ച് അപ്പാനി ശരത്
'പൃഥ്വിയെ അന്ന് രക്ഷിച്ചത് മോദിസര്‍ക്കാര്‍, വിവരവും വിവേകവും ഇല്ല', പിന്നില്‍ രാജ്യദ്രോഹികളെന്നും അന്വേഷണം നടത്തണമെന്നും ദേവന്‍

പ്രിയദര്‍ശന്റെ പ്രതികരണം

സമൂഹത്തില്‍ ജീവിക്കുന്ന ഓരോ മനുഷ്യനും ചുറ്റുപാടും നടക്കുന്ന എല്ലാ പ്രശ്നങ്ങളെക്കുറിച്ചും സ്വന്തമായ അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടാവാം. ഒരു ജനാധിപത്യ സമൂഹത്തിന്റെ ആരോഗ്യം അത്തരം അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള സ്വാതന്ത്ര്യമാണ്. ലക്ഷദീപില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് നടന്‍ പൃഥ്വിരാജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായവും നിലപാടുമാണ്. അത് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു, തീര്‍ച്ചയായും ആ അഭിപ്രായത്തോട് വിയോജിക്കുന്നവര്‍ ഉണ്ടാകാം, വിയോജിക്കുന്നതിനും നമുക്ക് സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ സഭ്യമല്ലാത്ത രീതിയില്‍ അതിനോട് പ്രതികരിക്കുക എന്നാല്‍ അത് ആരു ചെയ്താലും അതിനെ അംഗീകരിക്കാന്‍ വയ്യ. സഭ്യതാ എന്നത് ഒരു സംസ്‌കാരമാണ്, ഞാന്‍ ആ സംസ്‌കാരത്തോട് ഒപ്പമാണ്. പ്രിത്വിരാജിന് നേരെ ഉണ്ടായ സഭ്യമല്ലാത്ത പ്രതികരണത്തെ സംസ്‌കാരവും ജനാധിപത്യബോധവും ഉള്ള എല്ലാവരെയും പോലെ ഞാനും തള്ളിക്കളയുന്നു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്.

നാട്ടുകാര്‍ പൂജ്യം തന്ന് മൂലക്കിരുത്തിയതല്ലേ, ഓലപ്പടക്കം കാട്ടി പിപ്പിരി; ബിജെപിയെ വിമര്‍ശിച്ച് അപ്പാനി ശരത്
ലൂസിഫര്‍ റീമേക്ക് ചിരഞ്ജീവി ഉപേക്ഷിച്ചെന്ന് തെലുങ്ക് മാധ്യമം, ഇനി അജിത് ചിത്രത്തിന് റീമേക്ക്

Related Stories

No stories found.
logo
The Cue
www.thecue.in