
വിപിൻദാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന 'സന്തോഷ് ട്രോഫി' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. തിരുവല്ലയിൽ വച്ച് നടന്ന ഓഡീഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളെ എറണാകുളത്തു വച്ചു നടത്തിയ ഫൈനൽ ഒഡിഷനിലൂടെ തെരഞ്ഞെടുക്കുകയായിരുന്നു.
മലയാളി പ്രേക്ഷകർക്ക് ഒരുപിടി ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും സംയുക്ത നിർമിക്കുന്ന ചിത്രത്തിൽ പ്രേക്ഷകർക്കും പ്രതീക്ഷകളേറെയാണ്. ‘സന്തോഷ് ട്രോഫി’യുടെ കൂടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. പിആർഓ: മഞ്ജു ഗോപിനാഥ്.