'ഐ ഹാവ് നോ ഐഡിയ', മോഹന്‍ലാലിനെ നായകനാക്കി ബ്രഹ്മാണ്ഡ ചിത്രമെന്ന ട്വീറ്റിനോട് സന്തോഷ് ശിവന്‍

'ഐ ഹാവ് നോ ഐഡിയ', മോഹന്‍ലാലിനെ നായകനാക്കി ബ്രഹ്മാണ്ഡ ചിത്രമെന്ന ട്വീറ്റിനോട് സന്തോഷ് ശിവന്‍

ആശിര്‍വാദ് സിനിമാസ് പതിനൊന്നാം വാര്‍ഷികത്തില്‍ പ്രഖ്യാപിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുമെന്ന് ട്വിറ്ററില്‍ ഉള്‍പ്പെടെ പ്രചരണമുണ്ടായിരുന്നു. മോഹന്‍ലാല്‍ നായകനാകുന്ന പീരിഡ് ഡ്രാമക്ക് എ.ആര്‍.റഹ്മാന്‍ സംഗീതമൊരുക്കുമെന്നും അഭ്യൂഹമുണ്ടായി. ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ് സന്തോഷ് ശിവന്‍.

തന്നെ ടാഗ് ചെയ്ത ട്വീറ്റിന് മറുപടിയായാണ് തനിക്ക് ഇങ്ങനെയൊരു പ്രൊജക്ടിനെക്കുറിച്ച് അറിവില്ലെന്ന് സന്തോഷ് ശിവന്റെ പ്രതികരണം. സന്തോഷ് ശിവന്‍ തന്നെ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന സിനിമ കേരളത്തിലെ ഒരു സുപ്രധാന രാജവംശത്തെ മുന്‍നിര്‍ത്തിയാണെന്നും ട്വീറ്റില്‍ ഉണ്ടായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് ക്യാമറയില്‍ പകര്‍ത്തുന്നത് സന്തോഷ് ശിവനാണ്. 2021 പകുതിയോടെ ബറോസ് ഗോവയില്‍ ഷൂട്ടിംഗ് ആരംഭിക്കും. ജിജോ പുന്നൂസ് ആണ് തിരക്കഥ. ആന്റണി പെരുമ്പാവൂരാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

Santhosh Sivan's Response On Tweet About New Mohanlal Movie

Related Stories

No stories found.
logo
The Cue
www.thecue.in