നാലര സംഘം കണ്ട് പൃഥ്വിരാജ് പ്രശംസിച്ച് മെസേജ് ചെയ്തിരുന്നു: സഞ്ജു ശിവറാം

നാലര സംഘം കണ്ട് പൃഥ്വിരാജ് പ്രശംസിച്ച് മെസേജ് ചെയ്തിരുന്നു: സഞ്ജു ശിവറാം
Published on

സംഭവ വിവരണം നാലര സംഘം സീരീസ് കണ്ട് പൃഥ്വിരാജ് തനിക്ക് മെസേജ് അയച്ച് അഭിനന്ദിച്ചുവെന്ന് നടൻ സഞ്ജു ശിവറാം. കാരണം, 1983 ചെയ്തതിന് ശേഷം വ്യത്യസ്ത കാലഘട്ടങ്ങൾ പ്ലേ ചെയ്യുന്ന കഥാപാത്രങ്ങൾ കൂടുതൽ ചെയ്യണം എന്ന് വലിയ ആ​ഗ്രഹമുണ്ടായിരുന്നു. അത് ഏകദേശം 10 വർഷത്തിന് ശേഷം രണ്ട് സീരീസുകളിലൂടെ ലഭിക്കുന്നത്. 1000 ബേബീസിലൂടെയും നാലര സംഘത്തിലൂടെയും അത്തരമൊരു ഭാ​ഗ്യം കൂടി തനിക്ക് വന്നുചേർന്നു എന്ന് സഞ്ജു ശിവറാം ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

സഞ്ജു ശിവറാമിന്റെ വാക്കുകൾ

സംഭവ വിവരണം നാലരസംഘത്തിന് എല്ലാ ഭാ​ഗത്ത് നിന്നും നല്ല റെസ്പോൺസാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു വർക്ക് കണ്ട് ഇന്റസ്ട്രിയിൽ നിന്നൊക്കെ വിളിച്ച് അഭിനന്ദിക്കുന്നതൊക്കെ വളരെ കുറവായിരിക്കും. പക്ഷെ, 1000 ബേബീസ് കണ്ടപ്പോൾ ആയിക്കോട്ടെ, 4.5 ​ഗ്യാങ് കണ്ടതിന് ശേഷവും ഒരുപാട് കോളുകളും മെസേജുകളും വന്നിരുന്നു. എനിക്ക് ഏറ്റവും സന്തോഷം തോന്നിയ കാര്യം എന്തെന്നാൽ, ഈ രണ്ട് സീരീസുകളിലും വളരെ വ്യത്യസ്തമായ നാലോ അഞ്ചോ കാലഘട്ടങ്ങളുണ്ട്. രണ്ടിലും പ്ലേ ചെയ്യുന്ന കഥാപാത്രങ്ങളും വളരെ വ്യത്യസ്തം. അത് ഭയങ്കരമായ ഒരു ഭാ​ഗ്യമായാണ് ഞാൻ കണക്കാക്കുന്നത്.

കാരണം, 1983 ചെയ്തതിന് ശേഷം വ്യത്യസ്ത കാലഘട്ടങ്ങൾ പ്ലേ ചെയ്യുന്ന കഥാപാത്രങ്ങൾ കൂടുതൽ ചെയ്യണം എന്ന് വലിയ ആ​ഗ്രഹമുണ്ടായിരുന്നു. അത് ഏകദേശം 10 വർഷത്തിന് ശേഷമാണ് എന്നിലേക്ക് വന്നത്. അത് പക്ഷെ, രണ്ട് വർക്കുകൾ ലഭിച്ചു. അതുപോലെ സന്തോഷം തരുന്നതായിരുന്നു വരുന്ന കോളുകളും. നാലര സംഘം കണ്ട് പൃഥ്വിരാജ് എനിക്ക് മെസേജ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഷൂട്ടിന് ഇടയിലും സീരീസ് കണ്ട് അതിനെ അപ്രീഷിയേറ്റ് ചെയ്യാൻ സമയം കണ്ടെത്തി എന്നുപറയുന്നത് വലിയൊരു അം​ഗീകാരമാണ്. കൃഷാന്തിന്റെ തന്നെ അടുത്ത പ്രൊജക്ടായ മസ്തിഷ്ക മരണത്തിലും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. പിന്നെയും പ്രോജക്ടുകൾ വരുന്നുണ്ട്, ഒന്നും പറയാറായിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in