ലോകേഷിന്റെ കട്ട വില്ലനാകാന്‍ സഞ്ജയ് ദത്ത് , സ്വീകരിച്ച് വിജയ് ; 'ലിയോ'യില്‍ ജോയിന്‍ ചെയ്തു

ലോകേഷിന്റെ കട്ട വില്ലനാകാന്‍ സഞ്ജയ് ദത്ത് , സ്വീകരിച്ച് വിജയ് ; 'ലിയോ'യില്‍ ജോയിന്‍ ചെയ്തു

വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മാസ്റ്ററിന് ശേഷം ലോകേഷും വിജയ്യും വീണ്ടുമൊന്നിക്കുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത് ജോയിന്‍ ചെയ്തു.

കെജിഎഫ് രണ്ടാം ഭാഗത്തിന് ശേഷം സഞ്ജയ് ദത്ത് വില്ലനായെത്തുന്ന സൗത്ത് ഇന്ത്യന്‍ ചിത്രം കൂടിയാണ് ലിയോ. കശ്മീരിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. സഞ്ജയ് ദത്തിനെ ലോകേഷും വിജയും സ്വീകരിക്കുന്ന വീഡിയോ അണിയറപ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ കഴിഞ്ഞ ദിവസം ബാബു ആന്റണിയും ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തിരുന്നു. തൃഷയാണ് ചിത്രത്തില്‍ നായിക, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍ , ഗൗതം മേനോന്‍ , മന്‍സൂര്‍ അലി ഖാന്‍ തുടങ്ങിയവര്‍ക്കൊപ്പം മലയാളി താരം മാത്യു തോമസും ചിത്രത്തിലുണ്ട്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്എസ് ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. അനിരുദ്ധ് തന്നെയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ലോകേഷിന്റെ മുന്‍ സിനിമകളായ വിക്രമിനും, മാസ്റ്ററിനുമെല്ലാം സംഗീതം നിര്‍വഹിച്ചത് അനിരുദ്ധ് തന്നെയായിരുന്നു. ചിത്രം സെപ്തംബര്‍ 19ന് തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in