ക്യാമറക്ക് പിന്നിലെ ദുരൂഹത, സാനിയ അയ്യപ്പനൊപ്പം കൃഷ്ണന്‍കുട്ടി പണി തുടങ്ങി 'ഫസ്റ്റ് ലുക്ക്പോസ്റ്റര്‍

ക്യാമറക്ക് പിന്നിലെ ദുരൂഹത, സാനിയ അയ്യപ്പനൊപ്പം കൃഷ്ണന്‍കുട്ടി പണി തുടങ്ങി 'ഫസ്റ്റ് ലുക്ക്പോസ്റ്റര്‍

വിഷ്ണു ഉണ്ണികൃഷ്ണന്‍ സാനിയ അയ്യപ്പന്‍ കേന്ദ്രകഥാപാത്രങ്ങളായ 'കൃഷ്ണന്‍കുട്ടി പണി തുടങ്ങി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പോളറോയിഡ് ക്യാമറയുമായി നില്‍ക്കുന്ന സാനിയ അയ്യപ്പന്റേതാണ് ചിത്രം. സൂരജ് ടോം സംവിധാനം ചെയ്യുന്ന ചിത്രം തൊടുപുഴയില്‍ പുരോഗമിക്കുകയാണ്.

ഇഫാര്‍ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് പെപ്പര്‍കോണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ നോബിള്‍ ജോസാണ്. സംഗീതസംവിധായകന്‍ ആനന്ദ് മധുസൂദനനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സംഗീതവും ആനന്ദ് മധുസൂദനന്‍ തന്നെ. ഗാനരചന ഹരി നാരായണന്‍. ബാദുഷയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

ഛായാഗ്രഹണം ജിത്തു ദാമോദറും, സൗണ്ട് ഡിസൈനിംഗ് ബാഹുബലി, പത്മാവത് എന്നീ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറും, നാഷണല്‍ അവാര്‍ഡ് ജേതാവുമായ ജെസ്റ്റിന്‍ ജോസുമാണ്. എഡിറ്റിംഗ് കിരണ്‍ ദാസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ എം. ബാവ. കോസ്റ്റ്യൂം ഡിസൈനര്‍ ആരതി ഗോപാല്‍, മേക്കപ്പ് നജില്‍ അഞ്ചല്‍, അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് എസ്, സംഘട്ടന രംഗങ്ങള്‍ അഷ്റഫ് ഗുരുക്കള്‍ എന്നിവരാണ്. സ്റ്റില്‍സ് മഹേഷ് മഹി മഹേശ്വര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിച്ചാര്‍ഡ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അമ്പിളി കോട്ടയം,പബ്ലിസിറ്റി ഡിസൈന്‍സ് ആര്‍ട്ടോ കാര്‍പസ്, പിആര്‍ഒ മഞ്ജു ഗോപിനാഥ്.

ദ ക്യു/ THE CUE പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ക്യാമറക്ക് പിന്നിലെ ദുരൂഹത, സാനിയ അയ്യപ്പനൊപ്പം കൃഷ്ണന്‍കുട്ടി പണി തുടങ്ങി 'ഫസ്റ്റ് ലുക്ക്പോസ്റ്റര്‍
തിയറ്ററില്‍ തന്നെ കാണേണ്ട ചിത്രമാണ് മലയന്‍കുഞ്ഞ്, സര്‍വൈവല്‍ ത്രില്ലര്‍: ഫാസില്‍ അഭിമുഖം
Summary

Krishnankutty Pani Thudangi Movie First Look

Related Stories

No stories found.
logo
The Cue
www.thecue.in