ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്വന്തം പ്രൊഡക്ഷൻ ബാനറിലൂടെ ചലച്ചിത്ര നിർമാണ രംഗത്തേയ്ക്ക് തിരിച്ചു വരുകയാണ് സാന്ദ്ര തോമസ്. മർഫി ദേവസി സംവിധാനം ചെയ്ത് ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു തുടങ്ങിയവരെ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'നല്ല നിലാവുള്ള രാത്രി'. യാണ് സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രം. കഴിഞ്ഞ കാലങ്ങളിൽ പ്രേക്ഷകർ നൽകിയ സ്നേഹവും കരുതലും പിന്തുണയും പ്രേക്ഷകരിലുള്ള വിശ്വാസവുമാണ് 'സാന്ദ്രാതോമസ് പ്രൊഡക്ഷൻസിന്റെ കരുത്തെന്ന് സാന്ദ്ര തോമസ് ഫേസ്ബുക്കിൽ കുറിച്ചു. വമ്പൻ താരനിരയില്ലാതെ ഈ സിനിമ ഒരുക്കുവാൻ എനിക്ക് പ്രചോദനമാകുന്നതും നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരിലുള്ള ആ വിശ്വാസംകൊണ്ടാണ്. പേരുപോലെ തന്നെ മനോഹരമായ 'നല്ല നിലാവുള്ള രാത്രി' നിങ്ങൾക്കും വ്യത്യസ്ത അനുഭവം നൽകുന്ന സിനിമയാകുമെന്ന് എനിക്കുറപ്പുണ്ടെന്നും സാന്ദ്ര പറയുന്നു. സാന്ദ്ര തോമസും, വിൽസൻ തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
കുറെനാളുകൾക്ക് ശേഷം മലയാളത്തിലെത്തുന്ന ഒരു ആക്ഷൻത്രില്ലർ, ഒരു പ്രത്യേക നായകനടൻ ഇല്ലാത്ത എല്ലാ കഥാപാത്രങ്ങൾക്കും ഗ്രേ ഷേഡുള്ള ഒരു സിനിമ. പ്രവചനാതീതമായ രണ്ടാംപകുതി, താളം പിടിക്കാൻ താനാരോ പാട്ട് അങ്ങനെ തീയേറ്ററിൽ പോയി സിനിമ കാണുന്ന പ്രേക്ഷകന് ഒരു വ്യത്യസ്ത അനുഭവം പകർന്നുനൽകാൻ കഴിയുന്ന സിനിമയാകുമിതെന്ന് താൻ വിശ്വസിക്കുന്നു എന്നും സാന്ദ്ര തോമസ് തന്റെ ഫേസ് ബുക്കിൽ കുറിപ്പിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണ രൂപം.
നീണ്ട ആറുവർഷത്തെ ഇടവേളക്ക് ശേഷം ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് ഞാൻ മടങ്ങിവരികയാണ്. ഇത്തവണ 'സാന്ദ്രാതോമസ് പ്രൊഡക്ഷൻസ്' എന്ന സ്വന്തം ബാനറിന്റെ ആദ്യ സംരംഭമായ 'നല്ല നിലാവുള്ള രാത്രി' എന്ന സിനിമയാണ് പ്രിയ പ്രേക്ഷകർക്കു മുന്നിൽ സമർപ്പിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ നിങ്ങൾ എനിക്ക് നൽകിയ സ്നേഹവും കരുതലും സപ്പോർട്ടും നിങ്ങളിലുള്ള വിശ്വാസവുമാണ് 'സാന്ദ്രാതോമസ് പ്രൊഡക്ഷൻസിന്റെ കരുത്ത്. വമ്പൻ താരനിരയില്ലാതെ ഈ സിനിമ ഒരുക്കുവാൻ എനിക്ക് പ്രചോദനമാകുന്നതും നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരിലുള്ള ആ വിശ്വാസംകൊണ്ടാണ്. പേരുപോലെ തന്നെ മനോഹരമായ 'നല്ല നിലാവുള്ള രാത്രി' നിങ്ങൾക്കും വ്യത്യസ്ത അനുഭവം നൽകുന്ന സിനിമയാകുമെന്ന് എനിക്കുറപ്പുണ്ട്.
കുറെനാളുകൾക്ക് ശേഷം ഒരു ആക്ഷൻത്രില്ലർ, ഒരു പ്രത്യേക നായകനടൻ ഇല്ലാത്ത എല്ലാ കഥാപാത്രങ്ങൾക്കും ഗ്രേ ഷേഡുള്ള സിനിമ. പ്രവചനാതീതമായ രണ്ടാംപകുതി, താളം പിടിക്കാൻ താനാരോ പാട്ട് അങ്ങനെ തീയേറ്ററിൽ പോയി സിനിമ കാണുന്ന പ്രേക്ഷകന് ഒരു വ്യത്യസ്ത അനുഭവം പകർന്നുനൽകാൻ കഴിയുന്ന സിനിമയാകുമിതെന്ന് ഞാൻ വിശ്വസിക്കുന്നു. ഒത്തിരി പ്രതിസന്ധികൾ മറികടന്നാണ് ഈ ചിത്രം നാളെ നിങ്ങൾക്കു മുന്നിലെത്തിക്കുന്നത്. മർഫി ദേവസി എന്ന പുതുമുഖ സംവിധായകനടക്കം നിരവധി അണിയറപ്രവർത്തകരുടെ അധ്വാനവും പ്രതീക്ഷയുമാണ് ഈ ചിത്രം. പുതിയ സംവിധായകർക്കും അണിയറപ്രവർത്തകർക്കും നടീനടന്മാർക്കും അവസരം നൽകാൻ എനിക്ക് മടിയില്ല. അതു പൂർണ്ണമാകണമെങ്കിൽ നിങ്ങളെല്ലാവരും എനിക്കൊപ്പം ഉണ്ടാകണം. ഒരുപാട് പ്രതീക്ഷയോടെ 'നല്ല നിലാവുള്ള രാത്രി' നിങ്ങളെ ഏൽപ്പിക്കുകയാണ് .
സ്നേഹപൂർവ്വം, പ്രാർത്ഥനയോടെ
സാന്ദ്രാതോമസ്.
ജൂൺ 30 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിൽ റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ തുടങ്ങിയവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഗുഡ് വിൽ എന്റർടെയിൻമെന്റ്‌സാണ് വിതരണം. ചിത്രത്തിന് എല്ലാവിധ പിന്തുണയും ആവശ്യപ്പെട്ടുകൊണ്ടാണ് സാന്ദ്ര തോമസ് ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റർ - ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ - ഡേവിഡ്‌സൺ സി ജെ, ക്രിയേറ്റിവ് ഹെഡ് - ഗോപികാ റാണി, സംഗീതം -കൈലാസ് മേനോൻ, സ്റ്റണ്ട് - രാജശേഖരൻ, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, ആർട്ട് - ത്യാഗു തവനൂർ, വസ്ത്രാലങ്കാരം - അരുൺ മനോഹർ, മേക്കപ്പ് - അമൽ, ചീഫ് അസ്സോസിയേറ്റ് - ദിനിൽ ബാബു, പോസ്റ്റർ ഡിസൈൻ - യെല്ലോടൂത്