തെറ്റ് പറ്റിയതാണ്, പക്ഷേ ഇനി ചെയ്യില്ല, കഴിഞ്ഞ വർഷം മാത്രം ഞാൻ വേണ്ടെന്ന് വച്ചത് 15 ഓളം ബ്രാൻ‍‍ഡുകളും കോടി കണക്കിന് രൂപയുമാണ്: സമാന്ത

തെറ്റ് പറ്റിയതാണ്, പക്ഷേ ഇനി ചെയ്യില്ല, കഴിഞ്ഞ വർഷം മാത്രം ഞാൻ വേണ്ടെന്ന് വച്ചത് 15 ഓളം ബ്രാൻ‍‍ഡുകളും കോടി കണക്കിന് രൂപയുമാണ്: സമാന്ത
Published on

കഴിഞ്ഞ വർഷങ്ങളിലായി 15 ഓളം ബ്രാൻ‍‍ഡുകൾ താൻ വേണ്ടെന്ന് വച്ചതായി നടി സമാന്ത റൂത്ത് പ്രഭു. ജങ്ക് ഫുഡ് കഴിക്കരുതെന്ന് തന്റെ ഹെൽത്ത് പോട്കാസ്റ്റിലൂടെ പറയുകയും ഒപ്പം ജങ്ക് ഫുഡ് ബ്രാന്റുകളെ നടി എൻഡോഴ്സ് ചെയ്യുകയും ചെയ്യുന്നതിനെ സോഷ്യൽ മീഡിയ മുമ്പ് പരിഹസിച്ചിരുന്നു ഇപ്പോൾ ആ വിമർശനത്തെക്കുറിച്ച് പ്രതികരിക്കുകയാണ് താരം. ഫുഡ്​ഫാര്‍മറിന് നല്‍കിയ അഭിമുഖത്തിലാണ് സമാന്തയുടെ പ്രതികരണം.

സമാന്ത പറഞ്ഞത്:

വളരുന്ന ഘട്ടങ്ങളിൽ നിങ്ങൾക്ക് തെറ്റുകൾ പറ്റുക എന്നത് വളരെ സ്വാഭാവികമാണ്. അതെല്ലാം തന്നെ ഓൺലൈനിൽ പെർമെനന്റ് ആയി ഡോക്യുമെന്റ് ചെയ്യപ്പെടുന്ന കാര്യങ്ങളുമാണ്. ഞാൻ ഈ ഇൻഡസ്ട്രിയിലേക്ക് കടന്നു വന്നപ്പോൾ എത്ര പ്രൊജക്ടുകൾ നിങ്ങളിലേക്ക് വന്നു, എത്ര ബ്രാൻഡുകൾ നിങ്ങൾ എൻഡോഴ്സ് ചെയ്യുന്നു, എത്ര ബ്രാൻഡുകൾക്ക് അവരുടെ പ്രൊഡക്ടിന്റെ മുഖമായി നിങ്ങൾ വേണം എന്നതായിരുന്നു വിജയത്തിന്റെ സിംമ്പൽ ആയി പരി​ഗണിച്ചിരുന്നത്. അതുകൊണ്ട് തന്നെ വലിയ ബ്രാൻഡുകൾ അവരുടെ മുഖമായി എന്നെ പരി​ഗണിക്കുന്ന സമയത്ത് എനിക്ക് അവരോട് ചോദിക്കാൻ ഒന്നും തന്നെയുണ്ടായിരുന്നില്ല. അതെന്റെ പ്രശസ്തിയായാണ് ഞാൻ കണ്ടിരുന്നത്. ഇതാണ് വിജയം എന്നാണ് എന്റെ ചുറ്റുമുള്ളവർ പറ‍ഞ്ഞത്. ഇതാണ് ഞാൻ വിജയിച്ചു എന്നതിന്റെ തെളിവ് എന്നാണ് എല്ലാവരും എന്നോട് പറഞ്ഞത്. മാത്രമല്ല ഏറെക്കാലം ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ ഞാൻ കഴിക്കുകയും ചെയ്തിട്ടുണ്ട്.

എന്റെ ഇരുപതുകളിൽ ഞാൻ എന്ത് തന്നെ കഴിച്ചാലും അതെന്നെ ബാധിക്കില്ല എന്നാണ് ഞാൻ കരുതിയത്. പക്ഷേ ഇന്ന് എനിക്ക് കുടുതൽ തെറ്റുകളിലേക്ക് പോകാൻ സാധിക്കില്ല. എന്റെ ശരീരത്തോട് ഞാൻ എന്താണ് ചെയ്തത് എന്നതിൽ പഴയ ഞാൻ ഇന്നത്തെ എന്നോട് മാപ്പ് ചോദിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടാണ് എന്നെ പിന്തുടരുന്ന പുതിയ ജനറേഷനിലെ ആളുകളോട് ഇത് ചെയ്യരുത് എന്ന് ഞാൻ പറയുന്നത്. നിങ്ങളുടെ 20 കളിൽ നിങ്ങൾക്ക് വളരെയധികം എനർജിയുണ്ടാവും എല്ലാത്തരം ഭക്ഷണവും നിങ്ങൾ കഴിക്കും ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യും. അതെല്ലാം കുഴപ്പമില്ലെന്ന് നിങ്ങൾ സ്വയം കരുതുകയും ചെയ്യും. പക്ഷേ അത് അങ്ങനെയല്ലെന്ന് എന്റെ ഏറ്റവും കഠിനമായ അനുഭവങ്ങളിലൂടെയാണ് ‍ഞാൻ പഠിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിങ്ങൾ കാണുന്ന ആ എൻഡോഴ്സ്മെന്റുകളെല്ലാം കുറേ നാൾ മുമ്പുള്ളതാണ്. കഴിഞ്ഞ വർഷം മാത്രം ഞാൻ വേണ്ടെന്ന് വച്ചത് 15 ഓളം ബ്രാൻ‍ഡുകളാണ്. ഒപ്പം അവർ ഓഫർ ചെയ്ത കോടി കണക്കിന് രൂപയും. ഇപ്പോൾ ‌ഞാൻ അത്തരം പരസ്യങ്ങൾ ചെയ്യുന്നില്ല. മാത്രമല്ല എന്തെങ്കിലും തരത്തിലുള്ള എൻഡോഴ്സ്മെന്റ് എന്നിലേക്ക് വരികയാണെങ്കിൽ മിനിമം 3 ഡോക്ടേഴ്സിനോടെങ്കിലും ഞാൻ അതിനെക്കുറിച്ച് പരിശോധിക്കും. 15 ലധികം ബ്രാൻഡുകളെ ഞാൻ ഉപക്ഷിക്കുകയും വേണ്ടെന്ന് വയ്ക്കുകയും ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in