ഈ വരവ് കളറാകും; ഷാജി കൈലാസ്- ജോജു ചിത്രത്തിൽ സാം സി.എസ്സും

ഈ വരവ് കളറാകും; ഷാജി കൈലാസ്- ജോജു ചിത്രത്തിൽ സാം സി.എസ്സും
Published on

ഷാജി കൈലാസ്- ജോജു ജോർജ് ചിത്രം വരവിന് സംഗീതം ഒരുക്കുന്നത് തെന്നിന്ത്യൻ സെൻസേഷൻ സാം സി. എസ്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതോടെ തന്നെ സംഗീതത്തിന്റെ തീവ്രതയെക്കുറിച്ച് പ്രേക്ഷകർ വലിയ ആകാംക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. ആക്ഷൻ രംഗങ്ങളും വികാരഭരിതമായ നിമിഷങ്ങളും കൂടുതൽ ശക്തമാക്കുന്നതിൽ സാം സി.എസിന്റെ പശ്ചാത്തല സംഗീതം നിർണായകമാണ്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ ചിത്രം പ്രതികാരം, അതിജീവനം, മനുഷ്യബന്ധങ്ങൾ എന്നിവ ചേർന്ന ഒരു ശക്തമായ ത്രില്ലർ അനുഭവമായിരിക്കും എന്നാണ് പ്രതീക്ഷ. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതോടെ തന്നെ സംഗീതത്തിന്റെ തീവ്രതയെക്കുറിച്ച് പ്രേക്ഷകർ വലിയ ആകാംക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. ആക്ഷൻ രംഗങ്ങളും വികാരഭരിതമായ നിമിഷങ്ങളും കൂടുതൽ ശക്തമാക്കുന്നതിൽ സാം സി.എസിന്റെ പശ്ചാത്തല സംഗീതം നിർണായകമാണ്.

അദ്ദേഹത്തിന്റെ സംഗീതത്തിന് പ്രേക്ഷകരിൽ നിന്ന് സ്ഥിരമായി ലഭിക്കുന്ന പോസിറ്റീവ് പ്രതികരണവും തിയേറ്റർ അനുഭവത്തെ ഉയർത്തുന്ന സ്വാധീനവും അദ്ദേഹത്തെ ഇന്നത്തെ തലമുറയിലെ ശ്രദ്ധേയ സംഗീത സംവിധായകരിൽ ഒരാളാക്കി മാറ്റുന്നു. ജോജു ജോർജിനെ പ്രധാന കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘വരവ്’ എന്ന പുതിയ ചിത്രവും അദ്ദേഹത്തിന്റെ കരിയറിൽ മറ്റൊരു ശ്രദ്ധേയമായ അധ്യായമായി മാറുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ തീപാറും ആക്ഷൻ സീനുകൾക്കൊപ്പം അതിജീവനവും മനുഷ്യബന്ധങ്ങളും ചേർന്ന ഒരു ത്രില്ലർ ചിത്രമായാണ് വരവ് എത്തുന്നത്. ഓൾഗാ പ്രൊഡക്ഷന്സിന്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന ചിത്രം ജൂലൈ 16ന് ശ്രീ ഗോകുലം മൂവീസ് തിയറ്ററുകളിൽ എത്തിക്കും. ആക്ഷനും അതിനൊത്ത സംഗീതവും വരവിലൂടെ വരുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ് :ജോമി ജോസഫ് പുളിങ്കുന്ന് , രാഹുൽ റെജി . ചിത്രത്തിന്റെ ഛായാഗ്രഹണം: എസ്. ശരവണൻ. സംഗീതം: സാം സി.എസ്.എഡിറ്റർ: ഷമീർ മുഹമ്മദ്. കലാസംവിധാനം: സാബു റാം. മേക്കപ്പ്: സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈൻ: സമീറ സനിഷ്. .ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ ഹെഡ്: റോൺ ഐസക് തോമസ്. പ്രൊഡക്ഷൻ മാനേജേർസ്: ശിവൻ പൂജപ്പുര & അനിൽ അൻഷാദ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്: പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി. പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്. പി ആർ ഓ മഞ്ജു ഗോപിനാഥ്.സ്റ്റിൽസ്: ഹരി തിരുമല. ഡിസൈൻസ്: യെല്ലോടൂത്ത്സ് & റോക്കറ്റ് സയൻസ്. മാർക്കറ്റിംഗ് ബ്രിങ്ഫോർത്ത്. ചിത്രത്തിന്റെ ഇന്ത്യയിലെ വിതരണം ശ്രീ ഗോകുലം മൂവീസ്. ഡിസ്ട്രിബൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ്. ഓവർസീസ് വിതരണം പി എച്ച് എഫ്.

logo
The Cue
www.thecue.in