'റെക്കോർഡുകൾ സൃഷ്ട്ടിക്കാൻ പ്രഭാസ്' ; സലാർ ഡിസംബർ 22 മുതൽ തിയറ്ററുകളിൽ

'റെക്കോർഡുകൾ സൃഷ്ട്ടിക്കാൻ പ്രഭാസ്' ; സലാർ ഡിസംബർ 22 മുതൽ തിയറ്ററുകളിൽ
Published on

പ്രഭാസിനെ കേന്ദ്ര കഥാപാത്രമാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാർ പാർട്ട് 1 സീസ്‌ഫയറിന്റെ പുതിയ റിലീസ് തിയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രം ഡിസംബർ 22 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. കെജിഎഫ് 2, കാന്താര എന്നീ ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമ്മിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിൽ പ്രദർശനത്തിനെത്തും.

സംവിധായകന്‍ പ്രശാന്ത് നീലും പ്രഭാസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് സലാര്‍ പാര്‍ട്ട് 1 സീസ്ഫയര്‍. ശ്രുതി ഹാസന്‍, ഈശ്വരി റാവു, ഗരുഡ റാം, ടിനു ആനന്ദ്, ജഗപതി ബാബു, ശ്രേയ റെഡ്ഡി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും അധികം വയലന്‍സുള്ള കഥാപാത്രമാണ് സലാറിലേതെന്ന് പ്രഭാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വരദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് സലാറിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. 2023 സെപ്റ്റംബര്‍ 28നാണ് ആദ്യം ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്.

പ്രശാന്ത് നീലിന്റേത് തന്നെയാണ് സിനിമയുടെ കഥയും,തിരക്കഥയും ഒരുക്കുന്നത്. ഹോംബാലെ ഫിലിംസിന്റെ കെജിഎഫ് 2, കാന്താര, ധൂമം എന്നീ ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിച്ച മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്നാണ് 'സലാര്‍' കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, സംഗീതം രവി ബസ്രൂര്‍,ഡിജിറ്റല്‍ പിആര്‍ഒ ഒബ്സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ് പി ആര്‍ ഒ. മഞ്ജു ഗോപിനാഥ്., മാര്‍ക്കറ്റിംഗ് ബിനു ബ്രിങ്ഫോര്‍ത്ത് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

Related Stories

No stories found.
logo
The Cue
www.thecue.in