

'ഒരു ദുരൂഹ സാഹചര്യത്തിൽ' എന്ന സിനിമയിലേക്ക് തന്നെ ക്ഷണിച്ചത് കുഞ്ചാക്കോ ബോബൻ എന്ന് നടൻ സജിൻ ഗോപു. കനകം കാമിനി കലഹം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട് തുടങ്ങിയ രതീഷ് ബാലകൃഷ്ണ പൊതുവാൾ സിനിമകളെല്ലാം തനിക്ക് ഇഷ്ടമാണെന്നും, അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും സജിൻ പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സജിൻ ഗോപു.
'ഞാൻ ചാക്കോച്ചനൊപ്പം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ ചാവേർ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. എനിക്ക് ഏറെ ഇഷ്ടമുള്ള സംവിധായകനാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ. എന്റെ ബക്കറ്റ് ലിസ്റ്റിലുള്ള ഡയറക്ടർ ആണ് അദ്ദേഹം. കനകം കാമിനി കലഹം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട് - ഈ സിനിമകളെല്ലാം എനിക്ക് വളരെ ഇഷ്ടമാണ്. അന്ന് മുതൽ അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ ഏറെ ആഗ്രഹമുണ്ട്. ചാക്കോച്ചനാണ് ഈ സിനിമയിലേക്ക് എന്നെ ക്ഷണിച്ചത്. അങ്ങനെ ഇതുപോലൊരു ടീമിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞു.
ഈ സിനിമയിൽ ചിദംബരവുമുണ്ട്. യുവതാരമായുള്ള ചിദംബരത്തിന്റെ റീ-എൻട്രി കൂടിയാണ് ഇത്. ഞങ്ങൾ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട് - രതീഷ് ബാലകൃഷ്ണ പൊതുവാൾ, ദിലീഷ് പോത്തൻ, ചിദംബരം, രാജേഷ് മാധവൻ... അങ്ങനെ നാല് സംവിധായകരുണ്ട് ഈ സിനിമയിൽ,' സജിൻ ഗോപു പറഞ്ഞു.
അതേസമയം, 'ഒരു ദുരൂഹ സാഹചര്യത്തിൽ' ഏപ്രിൽ 15ന് റിലീസ് ചെയ്യുകയാണ്. കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്, രാജേഷ് മാധവൻ, ഷാഹി കബീർ, പി.പി. കുഞ്ഞികൃഷ്ണൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും, ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയിലെ രണ്ട് കാലഘട്ടങ്ങളിലെ വമ്പൻ പ്രൊഡക്ഷൻ കമ്പനികളായ മാജിക് ഫ്രെയിംസും ഉദയ പിക്ചേഴ്സും ആദ്യമായി ഒരുമിക്കുന്നു എന്ന വലിയ പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
കോസ്റ്റ്യൂം: മെൽവി ജെ. അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബബിൻ ബാബു. പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ: അജിത്ത് വേലായുധൻ. സ്റ്റണ്ട്സ്: വിക്കി നന്ദഗോപാൽ. ഡി.ഐ.: സപ്ത വിഷൻ. കളറിസ്റ്റ്: ജോയ്നർ തോമസ്. കാസ്റ്റിങ് ഡയറക്ടർമാർ: തോമസ് ജോർജ്, നൗഫൽ വി.എം., വൈശാഖ് മനോഹരൻ. കൊറിയോഗ്രഫി: ഡാൻസിങ് നിൻജ. പി.ആർ.ഒ.: മഞ്ജു ഗോപിനാഥ്. സ്റ്റിൽസ്: പ്രേംലാൽ പട്ടാഴി. മാർക്കറ്റിങ്: സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, മാർട്ടിൻ ജോർജ് അട്ടവേലിൽ. അഡ്വർടൈസിങ്: ബ്രിങ് ഫോർത്ത്. ഡിസൈൻസ്: യെല്ലോ ടൂത്ത്സ്. വിതരണം: മാജിക് ഫ്രെയിംസ് റിലീസ്.