
ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ സജിന്‍ ബാബുവിന്റെ പുതിയ ചിത്രം 'തീയേറ്റര്‍: ദ മിത്ത് ഓഫ് റിയാലിറ്റി' റിലീസിന് ഒരുങ്ങുന്നു. 'ബിരിയാണി' എന്ന ഏറെ ശ്രദ്ധേയമായ ചിത്രത്തിന് ശേഷം സജിന്‍ ബാബു സംവിധാനം ചെയ്ത് അഞ്ജന ടാക്കീസ് നിര്‍മിക്കുന്ന ചിത്രത്തില്‍ റിമ കല്ലിങ്കലാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഒക്ടോബര്‍ 16ന് ചിത്രം തിയേറ്ററുകളിലെത്തും.
അഞ്ജന ടാക്കീസിന്റെ ബാനറില്‍ അഞ്ജനാ ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവര്‍ നിര്‍മ്മാതാക്കളായും സന്തോഷ് കോട്ടായി സഹനിര്‍മ്മാതാവായും എത്തുന്ന ഈ ചിത്രം, കേരളത്തിലെ മാഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീവിശ്വാസങ്ങളും, ഐതിഹ്യവും യാഥാര്‍ഥ്യവും തമ്മിലുള്ള അതിര്‍ത്തികളും അതിലൂടെ മനുഷ്യജീവിതത്തെ ബാധിക്കുന്ന അനുഭവങ്ങളും ആഴത്തില്‍ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം ശ്യാമപ്രകാശ് എംഎസും, എഡിറ്റിങ് അപ്പു ഭട്ടത്തിരിയും ആണ് നിര്‍വഹിച്ചിരിക്കുന്നത്. സെയ്ദ് അബാസ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ പബ്ലിക് റിലേഷന്‍സ് എഎസ് ദിനേശ് ആണ് നിര്‍വഹിക്കുന്നത്. മാാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് കൈകാര്യം ചെയ്യുന്നത് ഡോ. സംഗീത ജനചന്ദ്രന്‍ (സ്റ്റോറീസ് സോഷ്യല്‍) ആണ്.