'മതനിരപേക്ഷ കേരളം ഈ സിനിമ ബഹിഷ്‌കരിക്കണം'; ദ കേരള സ്റ്റോറിക്ക് എതിരെ സജി ചെറിയാന്‍

'മതനിരപേക്ഷ കേരളം ഈ സിനിമ ബഹിഷ്‌കരിക്കണം'; ദ കേരള സ്റ്റോറിക്ക് എതിരെ സജി ചെറിയാന്‍

കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കി റിക്രൂട്ട് ചെയ്തെന്ന വ്യാജപ്രചരണവുമായെത്തുന്ന ദ കേരള സ്റ്റോറി എന്ന സിനിമയ്‌ക്കെതിരെ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. ഈ സിനിമ കേരളത്തിലെ ജനങ്ങളെ അങ്ങേയറ്റം അപമാനിക്കുന്നതും കേരളത്തിലെ സൗഹാര്‍ദപരമായ അന്തരീക്ഷത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടും കൂടിയുള്ളതാണ്. കേരളത്തില്‍ നിലനില്‍ക്കുന്ന മതമൈത്രി തര്‍ക്കാന്‍ സംഘപരിവാരിന്റെ ആസൂത്രിത നീക്കമായി ജനങ്ങള്‍ ഇതിനെക്കാണണമെന്നും കേരളത്തിലെ ജനങ്ങള്‍ സിനിമ ബഹിഷ്‌കരിക്കണമെന്നും സജി ചെറിയാന്‍ ആവശ്യപ്പെട്ടു.

സംഘപരിവാറിന് വേണ്ടി തയ്യാറാക്കിയ സിനിമയാണിത്. ഇന്ത്യയിലെ ഗുജറാത്തിലും ത്രിപുരയിലും നടത്തി വിജയിച്ച ശൈലി കേരളത്തിലും നടപ്പാക്കാനുള്ള ആസൂത്രിത നീക്കമാണ് ഈ സിനിമ എന്നും, ഇത് ഒരു കാലത്തും കേരളീയ സമൂഹം അംഗീകരിക്കില്ലെന്നും സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലീങ്ങളും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഏകോദര സഹോദരങ്ങളെപ്പോലെ കഴിയുന്ന സംസ്ഥാനമാണ് ഇത്. ഒരു ഭീകര സംഘടനയ്ക്ക് വേണ്ടിയും റിക്രൂട്ട്‌മെന്റ് നടത്തിയാല്‍ വിജയിക്കുന്ന ഒരു സംസ്ഥാനവും അല്ല കേരളം. കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം വര്‍ഗ്ഗീയ കലാപം നടക്കാത്ത ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം കേരളമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ദ കേരള സ്‌റ്റോറി' യുടെ ട്രെയ്‌ലര്‍ രണ്ട് ദിവസം മുന്‍പാണ് പുറത്തിറങ്ങിയത്. സുദീപ്‌തോ സെന്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ പുറത്തെത്തിയിരുന്നു

Related Stories

No stories found.
logo
The Cue
www.thecue.in