ഫൗണ്ട് ഫൂട്ടേജ് മേക്കിങ്ങില്‍ സൈജു ശ്രീധരന്റെ സംവിധാനം ; മഞ്ജു വാര്യര്‍ ചിത്രം തുടങ്ങി


ഫൗണ്ട് ഫൂട്ടേജ് മേക്കിങ്ങില്‍ സൈജു ശ്രീധരന്റെ സംവിധാനം ; മഞ്ജു വാര്യര്‍ ചിത്രം തുടങ്ങി

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'ഫൂട്ടേജ്'ചിത്രീകരണം തുടങ്ങി. മഞ്ജു വാര്യർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. തൃശൂർ ചിമ്മിനി ഡാമിന് സമീപമാണ് ചിത്രീകരണം. ഷബ്ന മുഹമ്മദും സൈജു ശ്രീധരനുമാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയിലാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമ മുഴുവനോ അല്ലെങ്കിൽ ചിത്രത്തിന്റെ വലിയ പങ്കോ വീഡിയോ റെക്കോർഡിങ്ങോ അല്ലെങ്കിൽ കണ്ടെത്തിയ ഫൂട്ടേജുകളായോ അവതരിപ്പിക്കുന്ന സിനിമാറ്റിക് ടെക്‌നിക് ആണ് ഫൗണ്ട് ഫൂട്ടേജ്.

വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ഷിനോ എസ്‌. സൈജു ശ്രീധരൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റർ. സുഷിൻ ശ്യാം പശ്ചാത്തല സംഗീതം.

പ്രൊഡക്ഷൻ കണ്‍ട്രോളർ-കിഷോര്‍ പുറക്കാട്ടിരി,കലാസംവിധാനം-അപ്പുണ്ണി സാജന്‍,മേക്കപ്പ്-റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്,സ്റ്റിൽസ്-രോഹിത് കൃഷ്ണൻ,സ്റ്റണ്ട്- ഇര്‍ഫാന്‍ അമീര്‍, വി എഫ് എക്‌സ്-മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്‌നിവേശ്,സൗണ്ട് ഡിസൈന്‍-നിക്‌സണ്‍ ജോര്‍ജ്, സൗണ്ട് മിക്‌സ്- ഡാന്‍ ജോസ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രിനിഷ് പ്രഭാകരന്‍,പ്രൊജക്ട് ഡിസൈന്‍- സന്ദീപ് നാരായണ്‍, ഗാനങ്ങള്‍- ആസ്വെകീപ്സെര്‍ച്ചിംഗ്.

Related Stories

No stories found.
logo
The Cue
www.thecue.in