നേട്ടവുമായി സബാഷ് ചന്ദ്രബോസ് , ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ആഫ്രിക്കയില്‍ പ്രദര്‍ശിപ്പിക്കും

നേട്ടവുമായി സബാഷ് ചന്ദ്രബോസ് , ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ആഫ്രിക്കയില്‍ പ്രദര്‍ശിപ്പിക്കും

ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ ആളൊരുക്കത്തിന് ശേഷം വിസി അഭിലാഷ് സംവിധാനം ചെയ്ത സബാഷ് ചന്ദ്രബോസ് പതിനൊന്നാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ആഫ്രിക്കയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മേളയില്‍ ഇന്ത്യയില്‍ നിന്ന് പ്രദര്‍ശിപ്പിക്കുന്ന ഏകചിത്രമാണ് സബാഷ് ചന്ദ്രബോസ്. നവംബര്‍ 9നാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

ഇത്തവണ നൈജീരിയയിലെ ലാഗോസ് നഗരത്തില്‍ നടക്കുന്ന ഫെസ്റ്റിവല്‍ ആഫ്രിക്കയിലെ ഏറ്റവും മികച്ച ചലച്ചിത്രോത്സവങ്ങളില്‍ ഒന്നാണ്.

വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഒരു പഴയകാല കളര്‍ ടെലിവിഷനുമായി ബന്ധപ്പെട്ട കഥയായിരുന്നു പറഞ്ഞിരുന്നത്. ചിത്രം കഴിഞ്ഞയാഴ്ച ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തിരുന്നു.

ഈ വര്‍ഷത്തെ കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകളില്‍ സംവിധാന മികവിനും വസ്ത്രാലങ്കാരത്തിനുമുള്ള പുരസ്‌കാരങ്ങള്‍ ചിത്രം നേടിയിരുന്നു. ജാഫര്‍ ഇടുക്കി, സുധി കോപ്പ, രമ്യ സുരേഷ്, ശ്രീജ ദാസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിരുന്നു. ജോളി ലോനപ്പനാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സജിത്ത് പുരുഷന്‍ ക്യാമറ. ശ്രീനാഥ് ശിവശങ്കരന്‍ സംഗീതവും സ്റ്റീഫന്‍ മാത്യു എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in