രാജ് ബി. ഷെട്ടിക്കൊപ്പം അപർണ ബാലമുരളി; രുധിരത്തിന്റെ കർണാടക വിതരണാവകാശം സ്വന്തമാക്കി ഹോംബാലെ ഫിലിംസ്

രാജ് ബി. ഷെട്ടിക്കൊപ്പം അപർണ ബാലമുരളി; രുധിരത്തിന്റെ കർണാടക വിതരണാവകാശം സ്വന്തമാക്കി ഹോംബാലെ ഫിലിംസ്
Published on

തെന്നിന്ത്യൻ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടി ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രം 'രുധിര'ത്തിന്‍റെ കന്നഡ വിതരണാവകാശം സ്വന്തമാക്കി ഹോംബാലെ ഫിലിംസ്. 'കെജിഎഫ്', 'കെജിഎഫ് 2', 'സലാർ' തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച ഹോംബാലെ ഫിലിംസ് 'ആടുജീവിതം', 'എആർഎം' തുടങ്ങിയ മലയാള സിനിമകളുടെ കന്നഡ വിതരണാവകാശവും മുമ്പ് സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ഒരു കന്നഡ നടൻ നായകനായെത്തുന്ന മലയാള സിനിമയുടെ കന്നഡ വിതരണാവകാശം ഹോംബാലെ സ്വന്തമാക്കുന്നത് ഇതാദ്യമായാണ്. മലയാളത്തിൽ ഫഹദ് നായകനായ 'ധൂമം' എന്ന സിനിമയുടെ നിര്‍മ്മാണവും ഹോംബാലെ ഫിലിംസായിരുന്നു.

Rudhiram
Rudhiram

നവാഗതനായ ജിഷോ ലോണ്‍ ആന്‍റണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായികയായി എത്തുന്നത്. സഹ സംവിധായകനായി സിനിമയിലെത്തിയ ജിഷോ ലോണ്‍ ആന്‍റണി ഒട്ടേറെ പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 'The axe forgets but the tree remembers' എന്നാണ് ചിത്രത്തിന്റെ ​ടാ​ഗ് ലൈൻ. ഒരു സൈക്കോളജിക്കൽ സർവൈവൽ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. ഒരു ഡോക്ടറിന്‍റെ ജീവിതത്തിലെ ദുരൂഹത നിറഞ്ഞ സംഭവ വികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് സൂചന. 'ഒണ്ടു മോട്ടേയ കഥേ', 'ഗരുഡ ഗമന ഋഷഭ വാഹന' എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും നടനായും ശ്രദ്ധ നേടിയ താരമാണ് രാജ് ബി ഷെട്ടി. മലയാളത്തിൽ 'ടർബോ'യിലും 'കൊണ്ടലി'ലും രാജ് ബി ഷെട്ടി മികച്ച വേഷങ്ങൾ അവതരിപ്പിച്ചിരുന്നു.

റൈസിങ് സണ്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ വി.എസ്. ലാലനാണ് 'രുധിരം' നിര്‍മ്മിച്ചിരിക്കുന്നത്. ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നു. മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. 123 മ്യൂസിക്സ് ആണ് സിനിമയുടെ മ്യൂസിക് പാർട്നർ. ഫാർസ് ഫിലിംസ് ആണ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്നർ. 'രുധിര'ത്തിന്‍റെ തിരക്കഥ, സംഭാഷണം : ജിഷോ ലോൺ ആന്റണി, ജോസഫ് കിരൺ ജോർജ് , ഛായാഗ്രഹണം: സജാദ് കാക്കു, എഡിറ്റിംഗ്: ഭവന്‍ ശ്രീകുമാര്‍, സംഗീതം: 4 മ്യൂസിക്സ്, ഓഡിയോഗ്രഫി: ഗണേഷ് മാരാര്‍, ആര്‍ട്ട്: ശ്യാം കാര്‍ത്തികേയന്‍, മേക്കപ്പ്: സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, വി.എഫ്.എക്‌സ് സൂപ്പര്‍വൈസര്‍: എഎസ്ആർ, ആക്ഷൻ: റോബിൻ ടോം, ചേതൻ ഡിസൂസ, റൺ രവി, ചീഫ് അസോ.ഡയറക്ടർ: ക്രിസ് തോമസ് മാവേലി, അസോ. ഡയറക്ടർ: ജോമോൻ കെ ജോസഫ്, വിഷ്വൽ പ്രൊമോഷൻ: ഡോൺ മാക്സ്, കാസ്റ്റിങ് ഡയറക്ടർ: അലൻ പ്രാക്, എക്സി.പ്രൊഡ്യൂസേഴ്സ്: ശ്രുതി ലാലൻ, നിധി ലാലൻ, വിന്‍സെന്‍റ് ആലപ്പാട്ട്, സ്റ്റിൽസ്: റെനി, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, പോസ്റ്റ് പ്രൊഡക്ഷൻ കോഓർ‍ഡിനേറ്റ‍‍ര്‍: ബാലു നാരായണൻ, കളറിസ്റ്റ്: ബിലാൽ റഷീദ്, വിഎഫ്എക്സ് സ്റ്റുഡിയോ: കോക്കനട്ട് ബഞ്ച്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഷബീർ പി, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽഎൽപി, പിആർഒ: പ്രതീഷ് ശേഖർ.

Related Stories

No stories found.
logo
The Cue
www.thecue.in