രാജമൗലിയുടെ ദൃശ്യവിസ്മയം; 'ആര്‍ആര്‍ആര്‍' 2022ല്‍ തിയേറ്ററിലേക്ക്

രാജമൗലിയുടെ ദൃശ്യവിസ്മയം; 'ആര്‍ആര്‍ആര്‍' 2022ല്‍ തിയേറ്ററിലേക്ക്

എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ആര്‍ആറിന്റെ ടീസര്‍ വീഡിയോ പുറത്തിറങ്ങി. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് 'രൗദ്രം രണം രുദിരം'. 2022 ജനുവരി 7നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്.

ജൂനിയര്‍ എന്‍ടിആറും രാം ചരണുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. 1920കളിലെ സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരുടെ കഥയാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. രാം ചരണ്‍ ചിത്രത്തില്‍ അല്ലൂരി സീതാരാമ രാജു ആയി എത്തുമ്പോള്‍ ജൂനിയര്‍ എന്‍ടിആറാണ് കോമരം ഭീമിന്റെ റോളില്‍ എത്തുന്നത്.

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സണും, തമിഴ് നടന്‍ സമുദ്രക്കനിയും സുപ്രധാന റോളുകള്‍ ചെയ്യുന്നുണ്ട്. ഡിവിവി എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ഡി.വി.വി ധനയ്യയാണ് നിര്‍മ്മാണം. എം.എം.കീരവാണി സംഗീതം. വി. വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ. പത്ത് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in