എന്നെ ഒരു സിനിമയ്ക്കായി ആദ്യമായി സമീപിച്ച എസ്റ്റാബ്ലിഷ്ഡ് ആയ സീനിയർ ഫിലിം മേക്കർ പപ്പേട്ടൻ: റോഷൻ മാത്യു

എന്നെ ഒരു സിനിമയ്ക്കായി ആദ്യമായി സമീപിച്ച എസ്റ്റാബ്ലിഷ്ഡ് ആയ സീനിയർ ഫിലിം മേക്കർ പപ്പേട്ടൻ: റോഷൻ മാത്യു
Published on

സംവിധായകൻ എം.പത്മകുമാറിനൊപ്പം വർക് ചെയ്യണമെന്നത് ഏറെ നാളായുള്ള ആഗ്രഹമെന്ന് നടൻ റോഷൻ മാത്യു. സിനിമയിലെത്തിയ നാളുകളിൽ ഒരു സിനിമ ചെയ്യുവാനായി തന്നെ സമീപിച്ച ആദ്യത്തെ സീനിയർ ഫിലിം മേക്കറായിരുന്നു അദ്ദേഹം. ആ ചിത്രം നടന്നില്ല. പിന്നീട് ഉയരിലൂടെ അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് റോഷൻ പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റോഷൻ മാത്യു.

'പപ്പേട്ടനോപ്പം ഒരു സിനിമ ചെയ്യണമെന്ന് കുറെ നാളായി കരുതുന്നു. ആനന്ദമൊക്കെ കഴിഞ്ഞ സമയം എന്നെ ഒരു സിനിമയ്ക്കായി സമീപിച്ച എസ്റ്റാബ്ലിഷ്ഡ് ആയ സീനിയർ ഫിലിം മേക്കർ എന്നത് അദ്ദേഹമായിരുന്നു. ഇത്രയധികം സിനിമകൾ ചെയ്തിട്ടുള്ള, ലാലേട്ടനൊപ്പമെല്ലാം സിനിമ ചെയ്തിട്ടുള്ള സംവിധായകൻ എന്നെ ഒരു സിനിമയ്ക്കായി അപ്രോച്ച് ചെയ്യുന്നു എന്നത് ഒരു ബഹുമതിയായി തോന്നി. ആ സിനിമ നടന്നില്ല. പിന്നീട് ഉയരിലൂടെ പപ്പേട്ടനോപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞു എന്നതിൽ സന്തോഷം,' റോഷൻ മാത്യു പറഞ്ഞു.

അതേസമയം ഉയിർ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കണ്ണൂർ ജില്ലയിലെ ധർമടം പൊലീസ് സ്റ്റേഷനിൽ പ്രൊബേഷൻ കാലയളവിൽ ജോലി ചെയ്യുന്ന സബ് ഇൻസ്പെക്ടർ അജീബ് എന്ന കഥാപാത്രത്തെയാണ് റോഷൻ മാത്യു അവതരിപ്പിക്കുന്നത്. വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നത് ടെലിവിഷൻ രംഗത്ത് മലയാളികൾക്ക് ഏറെ പ്രിയങ്കരനും ഗായകനുമായ നിഖിൽ കെ. മേനോനും, ‘ഇല വീഴാ പൂഞ്ചിറ’യുടെ സഹ എഴുത്തുകാരനും പോലീസ് ഉദ്യോഗസ്ഥനുമായ ഷാജി മാറാടും ചേർന്നാണ്.

റോഷനൊപ്പം ബൈജു സന്തോഷ്‌ ഒരു മുഴുനീള കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. വിനീത് തട്ടിൽ, ദിവ്യ എം നായർ, സന്തോഷ് ത്രിവിക്രമൻ, ഷാജു ശ്രീധർ, ദിവ്യ എം നായർ, ലവിന ഇസ്രാനി, ശ്രീകാന്ത് മുരളി, വിനോദ് സാഗർ, അതുല്യ ചന്ദ്ര, ശ്രുതി മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ബോളിവുഡിലെ പ്രമുഖ അഭിനേതാക്കളായ സയാമി ഖേർ, മഹേഷ്‌ ഷെട്ടി എന്നിവരും ചിത്രത്തിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കൂർഗ്ഗ്, തലശ്ശേരി, പാലക്കാട്, കൊച്ചി, മുംബൈ എന്നിങ്ങനെ 5 വ്യത്യസ്ത ലൊക്കേഷനുകളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

logo
The Cue
www.thecue.in