തേച്ചുമിനുക്കിയെടുത്ത 'പുതിയ മമ്മൂട്ടി', റോഷാക്ക് ഗംഭീരമെന്ന് പ്രേക്ഷകര്‍,കയ്യടി

തേച്ചുമിനുക്കിയെടുത്ത 'പുതിയ മമ്മൂട്ടി', റോഷാക്ക് ഗംഭീരമെന്ന് പ്രേക്ഷകര്‍,കയ്യടി

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് ഗംഭീര ദൃശ്യാനുഭവമെന്ന് പ്രേക്ഷക പ്രതികരണം. മമ്മൂട്ടിയെന്ന നടനിലെ മുന്‍പരിചയമില്ലാത്ത അഭിനയ മുഹൂര്‍ത്തങ്ങളെ സിനിമ സമ്മാനിക്കുന്നുവെന്നും ത്രില്ലര്‍ സിനിമകളില്‍ മലയാളത്തില്‍ പുതിയ ബെഞ്ച് മാര്‍ക്ക് റോഷാക്ക് തീര്‍ത്തിരിക്കുന്നുവെന്നും സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിച്ച ആദ്യ സിനിമയുമാണ് റോഷാക്. ബിന്ദു പണിക്കര്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍ എന്നിവരുടെ പ്രകടനവും ഗംഭീരമാണ്.

തന്റെ ഉള്ളിലെ പ്രതിഭയെ വീണ്ടും മമ്മൂട്ടി എന്ന നടന്‍ വീണ്ടും പാകപ്പെടുത്തിയെടുത്ത വേറിട്ട പ്രകടനമാണ് റോഷാക്കിലുള്ളത് എന്നാണ് അഭിപ്രായം . റോഷാക്ക് ഗംഭീര തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ആണെന്നും, ലെയേഡ് ആയി കിടക്കുന്ന കഥയും , മികച്ച കഥാപാത്രങ്ങളും അവരുടെ സംഘര്‍ഷങ്ങളും ചേര്‍ന്ന് സിനിമയെ സങ്കീര്‍ണ്ണമാക്കുന്നു. വളരെ പരിചയമുള്ള പ്ലോട്ട് ആയിരുന്നിട്ടും , നോണ്‍ ലീനിയര്‍ ആയ കഥ പറച്ചിലിലെ മികവ് കൊണ്ട് സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന മികച്ച സിനിമകളില്‍ ഒന്നാണ് റോഷാക്ക്.

ഗംഭീര അഭിപ്രായങ്ങളുമായി റോഷാക്ക് മുന്നേറുകയാണ്. നിസാം ബഷീറിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് റോഷാക്ക്, കെട്ട്യോളാണ് മാലാഖയായിരുന്നു ആദ്യത്തെ സിനിമ.

സമീര്‍ അബ്ദുള്‍ ആണ് സിനിമയുടെ തിരക്കഥാകൃത്ത്. ഛായാഗ്രഹണം നിമിഷ് രവി , എഡിറ്റിങ് കിരണ്‍ ദാസ് , സംഗീതം മിഥുന്‍ മുകുന്ദന്‍ ,നിര്‍മ്മാണം മമ്മൂട്ടി കമ്പനി , വിതരണം വേഫെയര്‍ ഫിലിംസ്‌

ശ്രീറാം രാഘവന്റെ ഒരു സിനിമയുമായി സാമ്യം ഉണ്ടെങ്കിലും റോഷാക്ക് വളരെ യുണീക്കായി എക്‌സ്‌പ്ലോര്‍ ചെയ്യുന്ന സിനിമയാണ് .മമ്മൂട്ടി കഥാപാത്രത്തിന്റെ അസന്മാര്‍ഗികമായ വഴികളെ പുണരുന്നതും , ആ നടന്‍ അതിനെ ആസ്വദിക്കുന്നതും കാണാനായി.

റോഷാക്ക് മികച്ച രീതിയില്‍ നിര്‍മ്മിക്കപ്പെട്ട റിവന്‍ജ് ത്രില്ലര്‍ സിനിമയാണ്. കരിയര്‍ ബെസ്റ്റ് ബി. ജി. എം, മികച്ച കാസ്റ്റിംഗ് ,മികച്ച പ്രകടനങ്ങള്‍ ,നിസാം ബഷീറിന്റെ മേക്കിങും

Related Stories

No stories found.
logo
The Cue
www.thecue.in