തോരാത്ത മഴയിലും തിയറ്ററുകളിൽ 'റോന്ത്' ചുറ്റി പ്രേക്ഷകർ; ഷാഹി കബീര്‍ ചിത്രം 3 ദിവസം കൊണ്ട് നേടിയത് 5 കോടി

തോരാത്ത മഴയിലും തിയറ്ററുകളിൽ 'റോന്ത്' ചുറ്റി പ്രേക്ഷകർ; ഷാഹി കബീര്‍ ചിത്രം 3 ദിവസം കൊണ്ട് നേടിയത് 5 കോടി
Published on

ദിലീഷ് പോത്തന്‍- റോഷന്‍ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്ത റോന്ത് മികച്ച കളക്ഷൻ നേടി തിയറ്ററുകളിൽ മുന്നേറുന്നു. റിലീസിനെത്തി ആദ്യ മൂന്ന് ദിവസം കൊണ്ട് 5 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാഹീ കബീർ സംവിധാനം ചെയ്ത ചിത്രമാണ് റോന്ത്. രണ്ട് സാധാരണക്കാരായ പോലീസുകാരുടെ ഒരു രാത്രിയിലെ ആത്മസംഘർഷങ്ങളിലൂടെ കഥപറയുന്ന ചിത്രത്തിന് തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യോഹന്നാനും ദിൻനാഥും ദിലീഷ് പോത്തന്റെയും റോഷൻ മാത്യുവിന്റെയും കരിയറിലെ തന്നെ ഏറ്റവും മികച്ച പെർഫോമൻസ് ആണ്. രാത്രി പട്രോളിം​ഗിനിറങ്ങുന്ന രണ്ട് പോലീസുകാരും അവരുടെ ജീവിത്തതിൽ അരങ്ങേറുന്ന സംഭവങ്ങളും ആത്മസംഘർഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

കുഞ്ചാക്കോ ബോബൻ, ജീത്തു ജോസഫ്, സൈജു കുറുപ്പ്, ബെന്ന്യാമിൻ, ജിയോ ബേബി, ഡോൾവിൻ കുര്യക്കോസ്, നഹാസ് ഹിദായത്ത്, തരുൺ മൂർത്തി, മാലാ പാർവതി തുടങ്ങി സിനിമ രംഗത്തുനിന്നും നിരവധി പേർ റോന്തിനെ പ്രശംസിച്ച് മുന്നോട്ട് വന്നിരുന്നു. കേരളത്തിൽ കനത്ത മഴയുണ്ടായിട്ടും റോന്ത് തിയറ്ററുകളിൽ കാണാൻ പ്രേക്ഷകർ എത്തുന്നുണ്ട്. പ്രേക്ഷകരുടെ അഭ്യർത്ഥനയെ തുടർന്ന് കഴിഞ്ഞ വാരാന്ത്യത്തിൽ പലയിടത്തും അധിക ഷോകൾ നടത്തി. ഗൾഫ് രാജ്യങ്ങളിൽ നിന്നും ചിത്രം മികച്ച കളക്ഷൻ നേടുന്നുണ്ട്. വരും ആഴ്ച്ച യുഎസ്എ, കാനഡ, യുകെ, ജർമ്മനി എന്നിവിടങ്ങളിൽ ചിത്രം റിലീസ് ചെയ്യും. നൈറ്റ് പ്രട്രോളിം​ഗിന്റെ പശ്ചാചത്തലത്തിൽ വീണ്ടും പോലീസ് യൂണിഫോമിനുള്ളിലെ മനുഷ്യരുടെ കഥ പറയുകയാണ് റോന്തിലൂടെ സംവിധായകൻ ഷാഹീ കബീർ. ഫെസ്റ്റിവൽ സിനിമാസിന് വേണ്ടി പ്രമുഖ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജം​ഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അമൃത പാണ്ഡേയാണ് സഹനിർമ്മാതാവ്. ടൈംസ് ​ഗ്രൂപ്പിന്റെ സബ്സിഡറി കമ്പനിയായ ജംഗ്ലീ പിക്ച്ചേഴ്സ് ആദ്യമായാണ് മലയാളത്തിൽ ഒരു ചിത്രം നിർമ്മിക്കുന്നത്. സുധി കോപ്പ, അരുൺ ചെറുകാവിൽ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യൽ മീഡിയ താരങ്ങളായ ലക്ഷ്മി മേനോൻ, ബേബി നന്ദുട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മനേഷ് മാധവനാണ് റോന്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. അനിൽ ജോൺസൺ തീർത്ത പശ്ചാത്തല സംഗീതവും പ്രേക്ഷകരുടെ കയ്യടി നേടുന്നു. റോന്തിന്റെ അണിയറയിൽ ഇവരാണ്: ഗാനരചന അൻവർ അലി. എഡിറ്റർ- പ്രവീൺ മംഗലത്ത്, ദിലീപ് നാഥാണ് പ്രൊഡക്ഷൻ ഡിസൈനർ, അസോസിയേറ്റ് പ്രൊഡ്യൂസർ- കൽപ്പേഷ് ദമനി, സൂപ്രവൈസിംഗ് പ്രൊഡ്യൂസർ- സൂര്യ രംഗനാഥൻ അയ്യർ, സൗണ്ട് മിക്സിംഗ്- സിനോയ് ജോസഫ്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ- അരുൺ അശോക്, സോനു കെ.പി, ചീഫ് അസോസിയറ്റ് ഡയറക്ടർ- ഷെല്ലി ശ്രീസ്, പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവട്ടത്ത്, കോസ്റ്റ്യൂം ഡിസൈനർ- ഡിനോ ഡേവിസ്, വൈശാഖ്, മേക്കപ്പ് - റോണക്സ് സേവ്യർ, സ്റ്റിൽസ്- അബിലാഷ് മുല്ലശ്ശേരി, ഹെഡ് ഓഫ് റവന്യൂ ആന്റ് കേമേഴ്സ്യൽ- മംമ്ത കാംതികർ, ഹെഡ് ഓഫ് മാർക്കറ്റിംഗ്- ഇശ്വിന്തർ അറോറ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ- മുകേഷ് ജെയിൻ, പിആർഒ- സതീഷ് എരിയാളത്ത്, പിആർ& മാർക്കറ്റിംഗ് സ്ട്രാറ്റജി- വർഗീസ് ആന്റണി, കണ്ടന്റ് ഫാക്ടറി. പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്സ്.

Related Stories

No stories found.
logo
The Cue
www.thecue.in