
ഷാഹി കബീർ രചനയും സംവിധാനവും നിർവഹിച്ച റോന്ത് എന്ന സിനിമക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ. ജൂൺ 13ന് തിയറ്ററുകളിലെത്തിയ ിത്രത്തിൽ യോഹന്നാൻ എന്ന എസ് ഐയുടെ റോളിലെത്തിയ ദിലീഷ് പോത്തനും പൊലീസ് ഡ്രൈവറായ ദിൻനാഥിനെ അവതരിപ്പിച്ച റോഷൻ മാത്യുവിനും കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. നായാട്ട് രണ്ടാം ഭാഗമൊരുങ്ങുന്നുവെന്ന സൂചനയും ചിത്രത്തിലുണ്ടെന്ന് സോഷ്യൽ മീഡിയ റിവ്യൂകളിലുണ്ട്. ഇലവീഴാ പൂഞ്ചിറക്ക് ശേഷം ഷാഹി കബീർ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് റോന്ത്. ഒറ്റ രാത്രിയിലെ പൊലീസിന്റെ പട്രോളിംഗിനെ കേന്ദ്രീകരിച്ചാണ് സിനിമ.
രണ്ട് പോലീസുകാരുടെ ഒരു വൈകുന്നേരം മുതല്‍ പിറ്റേദിവസം രാവിലെ വരെയുള്ള യാത്രയാണ് റോന്ത്. ദിലീഷ് പോത്തന്റേയും റോഷന്‍ മാത്യുവിന്റേയും അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളായിരിക്കും റോന്തിലെ യോഹന്നാനും ദിന്‍നാഥും. കേരളത്തില്‍ നൂറ്റമ്പതോളം സ്‌ക്രീനുകളിലാണ് റിലീസ്. ഇന്ത്യക്കു പുറത്തും ചിത്രം ഇന്ന് റിലീസ് ചെയ്തു
കുറ്റാന്വേഷണമോ കൊലപാതക പരമ്പരയോ ഒന്നും പറയാതെ പോലീസ് ജീവതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ഡ്രാമയാണ് റോന്ത്. തന്റെ പോലീസ് ജീവിതകാലത്തെ അനുഭവങ്ങള്‍ മുന്‍ ചിത്രങ്ങളേക്കാള്‍ റോന്തില്‍ കൂടുതലായുണ്ടെന്നും ഈ ചിത്രം താനുമായി കൂടുതല്‍ അടുത്തു നില്‍ക്കുന്ന ഒന്നാണെന്നും ഷാഹി കബീര്‍ പറഞ്ഞിരുന്നു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലായിരുന്നു സിനിമയുടെ ചിത്രീകരണം. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ സിനിമ നിര്‍മ്മാണ കമ്പനിയായ ജംഗ്ലീ പിക്‌ചേഴ്‌സും കേരളത്തില്‍ നിന്നുള്ള പുതിയ നിര്‍മ്മാണ കമ്പനിയായ ഫെസ്റ്റിവല്‍ സിനിമാസും ചേര്‍ന്നാണ് റോന്ത് നിര്‍മ്മിച്ചിരിക്കുന്നത്.
സൂപ്പര്‍ ഹിറ്റായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് ശേഷം ഷാഹി കബീര്‍ തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണ് റോന്ത്. ഫെസ്റ്റിവല്‍ സിനിമാസിന് വേണ്ടി സംവിധായകന്‍ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്‌ചേഴ്‌സിനു വേണ്ടി വിനീത് ജെയിനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമൃത പാണ്ഡേയാണ് സഹനിര്‍മ്മാതാവ്. ടൈംസ് ഗ്രൂപ്പിന്റെ സബ്‌സിഡറി കമ്പനിയായ ജംഗ്ലീ പിക്‌ച്ചേഴ്‌സ് ആദ്യമായാണ് മലയാളത്തില്‍ ഒരു ചിത്രം നിര്‍മ്മിക്കുന്നത്. സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യല്‍ മീഡിയ താരങ്ങളായ ലക്ഷ്മി മേനോന്‍, ബേബി നന്ദുട്ടി തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മലയാള സിനിമയിൽ റിയലിസ്റ്റിക് പൊലീസ് കഥകളിലൂടെ ഇടം പിടിച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് ഷാഹി കബീർ.
2025ലെ വൻ വിജയ ചിത്രങ്ങളിലൊന്നായ ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം ഷാഹി കബീർ തിരക്കഥയെഴുതിയ സിനിമ കൂടിയാണ് റോന്ത് റോന്ത് ഒഴികെ എന്റെ എല്ലാ സിനിമകളും പേഴ്സണൽ എക്സ്പീരിയൻസിൽ നിന്നല്ല, അതിൽ എല്ലാം സിനിമാറ്റിക് സ്വഭാവമാണ്. റോന്തിലെ റോഷന്റെ കഥാപാത്രം ഞാൻ തന്നെയാണ്, ഞാൻ എക്സ്പീരിയൻസ് ചെയ്തതാണ് ആ കഥാപാത്രമെന്ന് ഷാഹി കബീർ.