
ലോക എന്ന സിനിമയുടെ വിജയം കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നു എന്ന് നടി റിമ കല്ലിങ്കൽ. ഡൊമിനിക് അരുൺ, നിമിഷ് രവി, ശാന്തി ബാലചന്ദ്രൻ, ദുൽഖർ സൽമാൻ എന്നിവർ ലോകയെ ഒരു ഫീമെയിൽ സൂപ്പർഹീറോ ചിത്രമായാണ് ഒരുക്കിയത്. ദുൽഖർ സൽമാനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ കഴിയുമായിരുന്നു. എന്നാൽ അതിനപ്പുറം ഒരു ഫീമെയിൽ സൂപ്പർഹീറോ ചിത്രമായിരിക്കണം എന്നതിൽ അവർക്ക് വ്യക്തത ഉണ്ടായിരുന്നു. അങ്ങനെ വിശ്വസിക്കുന്ന ആളുകളുടെ എണ്ണം കൂടിയാൽ തന്നെ ഏറെ മാറ്റങ്ങൾ സംഭവിക്കും എന്നും റിമ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ദുൽഖർ സൽമാൻ ഈ കഥയെ വിശ്വസിക്കുന്ന പോയന്റിലാണല്ലോ ലോക സംഭവിക്കുന്നത്. ഡൊമിനിക്കും നിമിഷും ശാന്തിയും ചേർന്ന് ഒരു ഫീമെയിൽ സൂപ്പർഹീറോ ചിത്രമാണ് ഒരുക്കിയത്. അവർക്കും ദുൽഖറിനും ഒരു 'ദുൽഖർ സൽമാൻ ചിത്രം' ചെയ്യാൻ കഴിയുമായിരുന്നു. എന്നാൽ എന്നാൽ ലോക ചാപ്റ്റർ 1 ഒരു ഫീമെയിൽ സൂപ്പർഹീറോ ചിത്രമായിരിക്കണം എന്നതിൽ അവർക്ക് വ്യക്തത ഉണ്ടായിരുന്നു. അങ്ങനെ വിശ്വസിക്കുന്ന ആളുകളുടെ എണ്ണം കൂടിയാൽ തന്നെ ഏറെ മാറ്റങ്ങൾ സംഭവിക്കും. Lokah is a definite step forward. ലോകയുടെ വിജയത്തിൽ ഏറെ സന്തോഷം തോന്നുന്നുണ്ട്,' റിമ കല്ലിങ്കൽ പറഞ്ഞു.
അതേസമയം റിമ കല്ലിങ്കൽ പ്രധാന വേഷത്തിലെത്തുന്ന 'തിയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. 'ബിരിയാണി' എന്ന ഏറെ ശ്രദ്ധേയമായ ചിത്രത്തിന് ശേഷം സജിന്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രം അഞ്ജന ടാക്കീസാണ് നിർമ്മിക്കുന്നത്. ചിത്രം ഒക്ടോബര്‍ 16ന് ചിത്രം തിയേറ്ററുകളിലെത്തും.