ഊള ബാബുവിനെ പോലെയാകരുത്; അതിജീവിതയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍

ഊള ബാബുവിനെ പോലെയാകരുത്; അതിജീവിതയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍
Published on

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിയില്‍ അതീജീവിതയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍. കഴിഞ്ഞ ദിവസം വൈറലായ ഊളബാബു എന്ന കാര്‍ട്ടൂണ്‍ പങ്കുവെച്ചാണ് റിമ തന്‍റെ നിലപാട് വ്യക്തമാക്കിയത്.

''ഇത് ഊളബാബു. ഊളബാബു അതിജീവിതയോട് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഊളബാബുവിനെപ്പോലെ ആവരുത്.'' കാര്‍ട്ടൂണിനൊപ്പം റിമ കല്ലിങ്കല്‍ പോസ്റ്റ് ചെയ്തു.

ബലാത്സംഗ കേസില്‍ പ്രതിയായ വിജയ് ബാബു ഏപ്രില്‍ 24നാണ് ദുബൈയിലേക്ക് കടന്നുകളഞ്ഞത്. അതുകൊണ്ട് തന്നെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചുവെന്നും എയര്‍പോര്‍ട്ടില്‍ എത്തിയാലുടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 14 വരെയുള്ള തീയതികളില്‍ അഞ്ച് സ്ഥലത്ത് തന്നെ വിജയ് ബാബു കൊണ്ടുപോയി എന്നാണ് പരാതിക്കാരിയുടെ മൊഴി. മയക്കുമരുന്നും മദ്യവും നല്‍കി അര്‍ധബോധാവസ്ഥയില്‍ വിജയ് ബാബു ബലാത്സംഗത്തിന് ഇരയാക്കി.

പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊല്ലും എന്നതടക്കമുള്ള ഭീഷണി തനിക്കുണ്ടായെന്നും നടി നല്‍കിയ പരാതിയിലുണ്ടായിരുന്നു. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും സാക്ഷിമൊഴികളുമാണ് പൊലീസ് ലഭിച്ചത്. ഇപ്പറഞ്ഞ സ്ഥലങ്ങളിലെല്ലാം പരാതിക്കാരിയുമായി പോലീസ് രഹസ്യമായി തെളിവെടുപ്പ് നടത്തിയിരന്നു.

Related Stories

No stories found.
logo
The Cue
www.thecue.in