'നീലവെളിച്ച'ത്തിൽ ഭാർഗവിയായി റിമ കല്ലിങ്കൽ; ക്യാരക്ടർ പോസ്റ്റർ പുറത്ത്

'നീലവെളിച്ച'ത്തിൽ ഭാർഗവിയായി റിമ കല്ലിങ്കൽ; ക്യാരക്ടർ പോസ്റ്റർ പുറത്ത്

വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാര്‍ഗ്ഗവിനിലയം' എന്ന തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'നിലവെളി'ച്ചത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. റിമ കല്ലിങ്കൽ അവതരിപ്പിക്കുന്ന ഭാർഗവി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസ് ചെയ്തതത്.

ടൊവിനോ തോമസ് ബഷീറായി എത്തുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവർക്ക് പുറമെ ഷൈന്‍ ടോം ചാക്കോ, രാജേഷ് മാധവന്‍, ഉമ കെ.പി, പൂജ മോഹന്‍രാജ്, ദേവകി ഭാഗി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

1964-ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ വിൻസന്റ് മാസ്റ്റർ സംവിധാനം ചെയ്ത് മധു, പ്രേംനസീർ, വിജയനിർമ്മല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാർഗ്ഗവീനിലയത്തിന്റെ പുനരാവിഷ്കാരമാണ് 'നീലവെളിച്ചം'.

'നീലവെളിച്ച'ത്തിന്റെ പ്രഖ്യാപന സമയത്ത് പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. പിന്നീട് ഡേറ്റ് പ്രശ്‌നങ്ങള്‍ മൂലം അവര്‍ സിനിമയില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

തലശേരിയിലെ പിണറായിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഒ.പി.എം സിനിമാസാണ് ചിത്രം നിര്‍മിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം. ബിജിപാല്‍-റെക്‌സ് വിജയന്‍ എന്നിവരാണ് സംഗീത സംവിധാനം. എഡിറ്റര്‍-ജ്യോതിഷ് ശങ്കര്‍. ഈ വര്‍ഷം ഡിസംബറിലാണ് ചിത്രം തിയേറ്ററിലെത്തുക.

Related Stories

No stories found.
logo
The Cue
www.thecue.in