രേവതി-കജോള്‍ ചിത്രം 'സലാം വെങ്കി', ഷൂട്ടിങ്ങ് ആരംഭിച്ചു

രേവതി-കജോള്‍ ചിത്രം 'സലാം വെങ്കി', ഷൂട്ടിങ്ങ് ആരംഭിച്ചു

ബോളിവുഡ് നടി കജോളിനെ കേന്ദ്ര കഥാപാത്രമാക്കി രേവതി സംവിധാനം ചെയ്യുന്ന ചിത്രം സലാം വെങ്കിയുടെ ചിത്രീകരണം ആരംഭിച്ചു. ഇരുവരും സമൂഹമാധ്യമത്തിലൂടെയാണ് ഷൂട്ടിങ്ങ് തുടങ്ങുന്ന വിവരം അറിയിച്ചത്.

'ആഘോഷിക്കപ്പെടേണ്ട ഒരു ജീവിതത്തിന്റെ കഥ പറയാനുള്ള യാത്രയുടെ തുടക്കത്തിലാണ് ഇന്ന് ഞങ്ങള്‍. സലാം വെങ്കി എന്ന മനോഹരമായ ഈ കഥ നിങ്ങള്‍ക്കൊപ്പം പങ്കുവെക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്' എന്നാണ് കജോളും രേവതിയും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ചിത്രത്തില്‍ സുജാത എന്ന കഥാപാത്രത്തെയാ് കജോള്‍ അവതരിപ്പിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കഥാപാത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സിനിമയുടെ കഥ കേട്ടപ്പോള്‍ കഥാപാത്രവുമായി തനിക്ക് വളരെ അടുപ്പം തോന്നിയെന്ന് കജോള്‍ നേരത്തെ പറഞ്ഞിരുന്നു.

മിത്ര്-മൈ ഫ്രണ്ട്, ഫിര്‍ മിലേംഗേ, മകള്‍ (കേരള കഫേ ആന്തോളജി), പാര്‍സല്‍ (മുംബൈ കട്ടിംഗ് ആന്തോളജി) എന്നി ചിത്രങ്ങള്‍ക്ക് ശേഷം രേവതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാം വെങ്കി. സമീര്‍ അറോറയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം സൂരജ് സിംഗ്, ശ്രദ്ധ അഗ്രവാള്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in