39 വര്‍ഷത്തെ അഭിനയ ജീവിതത്തിലെ ആദ്യ സംസ്ഥാന പുരസ്‌കാരം; മികച്ച നടിയായി രേവതി

 39 വര്‍ഷത്തെ അഭിനയ ജീവിതത്തിലെ ആദ്യ സംസ്ഥാന പുരസ്‌കാരം; മികച്ച നടിയായി രേവതി

39 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി രേവതി. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭൂതകാലം എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം. ചിത്രത്തില്‍ ഷെയിന്‍ നിഗത്തിന്റെ അമ്മയുടെ വേഷമാണ് രേവതി അവതരിപ്പിച്ചത്. ആശ എന്നാണ് കഥാപാത്രത്തിന്റെ പേര്.

വിഷാദരോഗവും കടുത്ത ഏകാന്തതയും വിടാതെ വേട്ടയാടുന്ന ഭൂതകാല സ്മരണകളും ചേര്‍ന്ന് പ്രക്ഷുബ്ധമാക്കിയ ഒരു പെണ്‍മനസ്സിന്റെ വിഹ്വലതകളെ അതിസൂക്ഷ്മമായ ഭാവപ്പകര്‍ച്ചയില്‍ പ്രതിഫലിപ്പിച്ച അഭിനയ മികവിനാണ് രേവതി പുരസ്‌കാരത്തിന് അര്‍ഹയായതെന്നാണ് ജൂറി പരാമര്‍ശം.

ജനുവരി 21ന് സോണി ലിവ്വിലൂടെയാണ് ഭൂതകാലം റിലീസ് ചെയ്തത്. ഒരു അമ്മയുടെയും മകന്റെയും ജീവിതത്തില്‍ സംഭവിക്കുന്ന ദുരൂഹമായ സംഭവങ്ങളെ കുറിച്ചാണ് ചിത്രം പറഞ്ഞിരിക്കുന്നത്. ചിത്രത്തില്‍ മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in