'അനീതികളില്‍ രോഷം കൊണ്ട ആ വിപ്ലവകാരികള്‍ എവിടെ?'; വിമര്‍ശനമുയര്‍ത്തി രേവതി

'അനീതികളില്‍ രോഷം കൊണ്ട ആ വിപ്ലവകാരികള്‍ എവിടെ?'; വിമര്‍ശനമുയര്‍ത്തി രേവതി

നടി ആക്രമിക്കപ്പെട്ട കേസും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടും സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ചെഗുവേരയുടെ വാക്കുകളെ ഉയര്‍ത്തിക്കാട്ടി നടി രേവതി. 30-35 വര്‍ഷങ്ങള്‍ക്കു മുമ്പ് ആദര്‍ശങ്ങള്‍ സംസാരിച്ചവര്‍ ഇന്ന് എവിടെയാണ്? അത്ഭുതം തോന്നുന്നു എന്ന് രേവതി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

രേവതിയുടെ വാക്കുകള്‍:

ചെഗുവേരയെക്കുറിച്ച് ആദ്യം കേള്‍ക്കുന്നത് എന്റെ ഇരുപതുകളുടെ തുടക്കത്തിലാണ്. എന്റെ മലയാളികളായ സഹപ്രവര്‍ത്തകരും കേരളത്തിലെ യുവാക്കളുമൊക്കെ 80 കളുടെ തുടക്കത്തില്‍ ചെഗുവേരയുടെ വാക്കുകളെയും ആദര്‍ശങ്ങളെയും കുറിച്ച് വാചാലരാകുന്നതും അദ്ദേഹത്തിന്റെ മുഖമുള്ള ടീ ഷര്‍ട്ടും ബാഗും തൊപ്പിയുമൊക്കെ അണിഞ്ഞ് നടക്കുന്നതും കാണുമ്പോള്‍ ഞാനിതുവരെ ചെഗുവേരയെ വായിച്ചില്ലല്ലോ എന്നോര്‍ത്ത് ലജ്ജ തോന്നിയിരുന്നു.

വിപ്ലവചിന്തകള്‍ നിറഞ്ഞ ആ ആദര്‍ശ യുവാക്കളുടെ തലമുറയിപ്പോള്‍ അധികാര സ്ഥാനങ്ങളുടെ ഇരിപ്പിടങ്ങളിലിരിക്കുന്ന മധ്യവയസ്‌കരാണ്. പക്ഷെ, നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ സമൂഹം 30-35 വര്‍ഷം മുമ്പ് അവര്‍ സംസാരിച്ച ആദര്‍ശങ്ങള്‍ പ്രതിഫലിപ്പിക്കുന്നില്ല. അവരൊക്കെ എവിടെയാണ്? കേരളം വിട്ടു പോയോ? അത്ഭുതം തോന്നുന്നു.'

'ഓരോ അനീതിയിലും നിങ്ങള്‍ രോഷം കൊണ്ട് വിറക്കുകയാണെങ്കില്‍ നിങ്ങല്‍ ഒരു സഖാവാണ്'. എന്ന ചെഗുവേരയുടെ വാക്കുകളും രേവതി കുറുപ്പിനൊപ്പം പങ്കുവച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in