'കാതലിൽ റീടേക്കുകൾ വളരെ കുറവായിരുന്നു' ; തുടക്കം മുതൽ മമ്മൂക്ക സ്ക്രിപ്റ്റിൽ ഇൻവോൾവ്ഡ് ആയിരുന്നെന്ന് ജിയോ ബേബി

'കാതലിൽ റീടേക്കുകൾ വളരെ കുറവായിരുന്നു' ; തുടക്കം മുതൽ മമ്മൂക്ക സ്ക്രിപ്റ്റിൽ ഇൻവോൾവ്ഡ് ആയിരുന്നെന്ന് ജിയോ ബേബി

കാതലിൽ റീടേക്കുകൾ വളരെ കുറവായിരുന്നെന്നും എടുത്തിരിക്കുന്നതെല്ലാം ഫസ്റ്റ് ടേക്ക് ആണെന്നും സംവിധായകൻ ജിയോ ബേബി. ഞങ്ങൾക്ക് കറക്ഷൻ പറയേണ്ടത് ഒക്കെ വളരെ റെയർ ആയിരുന്നു. റീടേക്ക് പോയത് പോലും ഞങ്ങളുടെ ആഗ്രഹം കൊണ്ടാണ് ഇനി വേറെ ടേക്കിൽ എന്താണ് ചെയ്യാൻ പോകുന്നതെന്ന് കാണാൻ. റീടേക്ക് വളരെ കുറവാണ് എന്തെങ്കിലും ടെക്നിക്കൽ പ്രശ്നം കാരണം റീടേക്ക് പോകുന്നതാണ്. മമ്മൂക്കയുടെ കൂടെയിരുന്നു സ്ക്രിപ്റ്റിൽ വർക്ക് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ സജഷൻ കേൾക്കുന്നു, മാറ്റങ്ങൾ പറയുന്നു അങ്ങനെ പോയത് കൊണ്ട് അഭിനേതാവ് എന്ന നിലയിൽ അദ്ദേഹം വരുന്നു അഭിനയിക്കുന്നു പോകുന്നു എന്നല്ലാതെ ഒരു ആക്ടറെ ഡയറക്റ്റ് ചെയ്യുന്നു എന്നൊന്നും ഇല്ലായിരുന്നെന്നും ജിയോ ബേബി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ജിയോ ബേബി പറഞ്ഞത് :

മറ്റ് കഥാപാത്രങ്ങളിൽ ഒരുപാട് വർക്ക് ചെയ്തിരുന്നു മമ്മൂക്കയുടെ അച്ഛൻ കഥാപാത്രവും, സുധി ചെയ്ത തങ്കൻ എന്ന കഥാപാത്രത്തിൽ ഒക്കെ ഭയങ്കരമായി നമ്മൾ പണിയെടുത്തിട്ടുണ്ട്. എനിക്കും എഴുത്തുകാരായ ആദർശിനും പോൾസണും അറിയാം മാത്യു എന്നാൽ ആരാണെന്ന്. അതിനുമപ്പുറം ഞങ്ങളെക്കാൾ മമ്മുക്കയും അറിയാം. ഞങ്ങളെ സംബന്ധിച്ച് സിനിമ കാണുന്ന പ്രതീതി ആയിരുന്നു. നമ്മൾ മോണിറ്ററിനടുത്ത് ഇരിക്കും മമ്മൂക്കക്ക് സീനറിയാം, ഞങ്ങൾക്ക് പുള്ളി എങ്ങനെയാണ് ചെയ്യുക എന്ന് മാത്രമേയുള്ളു. ഞങ്ങൾക്ക് കറക്ഷൻ പറയേണ്ടത് ഒക്കെ വളരെ റെയർ ആയിരുന്നു. റീടേക്ക് പോയത് പോലും ഞങ്ങളുടെ ആഗ്രഹം കൊണ്ടാണ് ഇനി വേറെ ടേക്കിൽ എന്താണ് ചെയ്യാൻ പോകുന്നതെന്ന് കാണാൻ. റീടേക്ക് എന്ന് പറഞ്ഞാൽ മമ്മൂക്ക പറയും ഇനി വേറെ സാധനം ആയിരിക്കും തരാൻ പോകുന്നത് ഇതേപോലെ കറക്ഷൻ ഒന്നും പറയണ്ട താൻ സംവിധായകൻ ആണ് താൻ പറഞ്ഞാൽ എനിക്ക് ചെയ്യാതിരിക്കാൻ പറ്റില്ല എന്നാണ്. റീടേക്ക് കുറവാണ് എടുത്തതെല്ലാം ഫസ്റ്റ് ടേക്ക് ആണ്. റീടേക്ക് വളരെ കുറവാണ് എന്തെങ്കിലും ടെക്നിക്കൽ പ്രശ്നം കാരണം റീടേക്ക് പോകുന്നതാണ്. അല്ലാതെ നമ്മളെന്തെങ്കിലും പറഞ്ഞ് മാറ്റിയാൽ പോലും നമ്മൾ പിന്നീടിരുന്ന് റീചെക്ക്‌ ചെയ്യുമ്പോൾ ആദ്യം ചെയ്തതാണ് പെർഫെക്റ്റ് എന്ന് തോന്നും. കഥ കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ കഥാപാത്രം മാത്രമല്ല ശ്രദ്ധിക്കുന്നത് സിനിമ മുഴുവനായി കേൾക്കുകയും ആ സിനിമക്ക് ആവശ്യമായ സജഷനിൽ ഇടപെടുകയും ഒപ്പം മമ്മുക്കയുടെ കൂടെയിരുന്നു സ്ക്രിപ്റ്റിൽ വർക്ക് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ സജഷൻ കേൾക്കുന്നു, മാറ്റങ്ങൾ പറയുന്നു അങ്ങനെ പോയത് കൊണ്ട് അഭിനേതാവ് എന്ന നിലയിൽ അദ്ദേഹം വരുന്നു അഭിനയിക്കുന്നു പോകുന്നു എന്നല്ലാതെ ഒരു ആക്ടറെ ഡയറക്റ്റ് ചെയ്യുന്നു എന്നൊന്നും ഇല്ലായിരുന്നു.

മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതൽ ദി കോർ. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് കാതൽ. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേർന്നാണ്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുത്തുമണി, ജോജി ജോൺ, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ , ജോസി സിജോ, ആദര്‍ശ് സുകുമാരന്‍, അലക്സ് അലിസ്റ്റർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ -ജോര്‍ജ് സെബാസ്റ്റ്യന്‍. സാലു കെ തോമസ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം മാത്യൂസ് പുളിക്കൻ ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in