'എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല'; രേഖയായി വിന്‍സി, ട്രെയ്‌ലര്‍

'എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല'; രേഖയായി വിന്‍സി, ട്രെയ്‌ലര്‍

വിന്‍സി അലോഷ്യസ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന രേഖ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ജിതിന്‍ ഐസക് തോമസാണ് ചിത്രത്തിന്റെ സംവിധായകന്‍. തിരക്കഥയും ജിതിനാണ് രചിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി 10നാണ് തിയേറ്ററിലെത്തുന്നത്. പ്രശസ്ത സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ചേഴ്‌സാണ് ചിത്രം അവതരിപ്പിക്കുന്നത്.

വിന്‍സി ഇതുവരെ ചെയ്തതില്‍ വെച്ച് വ്യത്യസ്തമായ കഥാപാത്രമാണ് രേഖ എന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്. ചിത്രത്തില്‍ വിന്‍സിക്ക് പുറമെ ഉണ്ണി ലാലുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രേമലത തൈനേരി, രാജേഷ് അഴിക്കോടന്‍, രഞ്ജി കാങ്കോല്‍, പ്രതാപന്‍ കെ എസ്, വിഷ്ണു ഗോവിന്ദന്‍ എന്നിവരും ചിത്രത്തിലുണ്ട്.

അമിസാറാ പ്രൊഡക്ഷന്‍സാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സിനാണ് സിനിമയുടെ ഡിജിറ്റല്‍ അവകാശം. എബ്രഹാം ജോസഫാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് രോഹിത് വി എസ് വാര്യത്ത്, സഹനിര്‍മ്മാണം കല്‍രാമന്‍, എസ് സോമശേഖര്‍, കല്യാണ്‍ സുബ്രമണ്യന്‍, അസ്സോസിയേറ്റ് നിര്‍മ്മാതാക്കള്‍ തന്‍സിര്‍ സലാം, പവന്‍ നരേന്ദ്ര.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എം അശോക് നാരായണന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ മാനവ് സുരേഷ്, വസ്ത്രാലങ്കാരം വിപിന്‍ ദാസ്, മേക്കപ്പ് റോണി വെള്ളത്തൂവല്‍, ബിജിഎം അബി ടെറന്‍സ് ആന്റണി, ടീസര്‍ എഡിറ്റ് അനന്ദു അജിത്, പിആര്‍ & മാര്‍ക്കറ്റിംഗ് വൈശാഖ് സി വടക്കേവീട്, വിഎഫ്എക്‌സ് സ്റ്റുഡിയോ മാക്രി, സൗണ്ട് ഡിസൈന്‍ ആശിഷ് ഇല്ലിക്കല്‍.

Related Stories

No stories found.
logo
The Cue
www.thecue.in