ആര്‍.ആര്‍.ആര്‍ ടിക്കറ്റിന് 'പൊന്നും വില'; ഒന്നിന് 2100 രൂപ വരെ

ആര്‍.ആര്‍.ആര്‍ ടിക്കറ്റിന് 'പൊന്നും വില'; ഒന്നിന് 2100 രൂപ വരെ

ബാഹുബലി 2ന് ശേഷം എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആര്‍ റിലീസിനൊരുങ്ങുകയാണ്. വെള്ളിയാഴ്ച റിലീസിനെത്തുന്ന ചിത്രത്തിന്‍റെ പ്രീ ബുക്കിങ് വളരെ വേഗത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. തെലങ്കാനയിലും അന്ധ്രയിലും ടിക്കറ്റ് ബുക്കിങ് അവസാനിച്ച മട്ടാണ്.

രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍, ആലിയ ഭട്ട്, ശ്രേയ ശരണ്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് വലിയ വരവേല്‍പ്പാണ് ലഭിക്കുന്നത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിന് ഒരു ടിക്കറ്റിന് 2100 രൂപ വരെ ഈടാക്കുന്ന സ്ക്രീനുകളുണ്ട്. ഡല്‍ഹിയിലെ പിവിആര്‍ ഡയറക്ടേഴ്സ് കട്ടില്‍ 3ഡി പ്ലാറ്റിന ടിക്കറ്റിന് 1900 രൂപയും 3ഡി പ്ലാറ്റിന സുപ്പീരിയറിന് 2100 രൂപയുമാണ് വില. ഗുരുഗ്രാമിലെ ആംബിയന്‍സ് ഹാള്‍, മുംബൈ പി.വി.ആര്‍ എന്നിവിടങ്ങളിലും വലിയ തുകക്കാണ് ടിക്കറ്റ് വിറ്റുപോകുന്നത്.

സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജുവും കോമരം ഭീമും ഒന്നിച്ചാല്‍ എന്ത് സംഭവിക്കുമെന്നതാണ് ചിത്രത്തിന്റെ കഥയുടെ ഇതിവൃത്തം. അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോള്‍ കോമരം ഭീം ആയി ജൂനിയര്‍ എന്‍.ടി.ആര്‍ വേഷമിടുന്നു. 550 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഡിവിവി ദാനയ്യയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in