'എന്റെ മൗനത്തെ, ബലാത്സംഗം ചെയ്ത് ‌കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്താനുള്ള അവകാശമാക്കുന്നോ'; പൊട്ടിത്തെറിച്ച് റിയ ചക്രബൊര്‍തി

'എന്റെ മൗനത്തെ, ബലാത്സംഗം ചെയ്ത് ‌കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്താനുള്ള അവകാശമാക്കുന്നോ'; പൊട്ടിത്തെറിച്ച് റിയ ചക്രബൊര്‍തി

സുശാന്ത് സിങ്ങ് രാജ്പുത്തിന്റെ മരണശേഷം തനിക്കെതിരെയുണ്ടാകുന്ന ഭീഷണികളിലും അധിക്ഷേപങ്ങളിലും പൊട്ടിത്തെറിച്ച് നടന്റെ സുഹൃത്തും അഭിനേത്രിയുമായ റിയ ചക്രബൊര്‍തി. തന്റെ മൗനത്തെ, ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്താനുള്ള അവകാശമാക്കുന്നോയെന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ ചോദിച്ചു. നിങ്ങള്‍ ആത്മഹത്യ ചെയ്യുന്നില്ലെങ്കില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുമെന്ന് ഞാന്‍ ഉറപ്പാക്കും. അതിനായി ആളുകളെ അയയ്ക്കും - എന്ന് സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തിയയാള്‍ക്കാണ് റിയയുടെ മറുപടി. സ്വര്‍ണം കുഴിക്കുന്നവള്‍ (സമ്പന്നരുമായി ബന്ധമുണ്ടാക്കി പണവും ആഡംബര വസ്തുക്കളും വസൂലാക്കുന്നയാള്‍) എന്ന് എന്നെ വിളിച്ചു. ഞാന്‍ ഒന്നും മിണ്ടിയില്ല. കൊലപാതകിയെന്ന് കുറ്റപ്പെടുത്തി. അപ്പോഴും പ്രതികരിച്ചില്ല. ലൈംഗികാധിക്ഷേപങ്ങള്‍ നടത്തിയപ്പോഴും ഞാന്‍ മൗനം പാലിച്ചു.

'എന്റെ മൗനത്തെ, ബലാത്സംഗം ചെയ്ത് ‌കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്താനുള്ള അവകാശമാക്കുന്നോ'; പൊട്ടിത്തെറിച്ച് റിയ ചക്രബൊര്‍തി
'നീയില്ലാത്ത 30 ദിനങ്ങള്‍, നിന്നെ സ്‌നേഹിക്കുന്ന ജീവിതകാലം' ; സുശാന്തിന്റെ മരണശേഷം ആദ്യമായി പ്രതികരിച്ച് റിയ ചക്രബൊര്‍തി

എന്നാല്‍ എന്റെ മൗനം എങ്ങനെയാണ്, ഞാന്‍ ആത്മഹത്യ ചെയ്യുന്നില്ലെങ്കില്‍, എന്നെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്താനുള്ള അവകാശം നിങ്ങള്‍ക്ക് നല്‍കുന്നത്. നിങ്ങള്‍ പറഞ്ഞതിന്റെ ഗൗരവത്തെക്കുറിച്ച് ബോധ്യമുണ്ടോ. ഇതെല്ലാം കുറ്റകൃത്യങ്ങളാണ്. ഇനി ആവര്‍ത്തിക്കപ്പെടരുത് . ഇത്തരത്തിലുള്ള വിഷപ്രചരണവും അധിക്ഷേപവും ആര്‍ക്കും നേരിടേണ്ടി വരരുത്. ആയിടത്തോളം മതി. ഇതില്‍ നടപടിയെടുക്കാന്‍ സൈബര്‍ക്രൈം വിഭാഗത്തോട് അഭ്യര്‍ത്ഥിക്കുന്നു - നടി കുറിച്ചു. കുറച്ചുനാള്‍ മുന്‍പ് ആലിയ ഭട്ടിന്റെ സഹോദരി ഷഹീന്‍ ഭട്ട് നടിക്ക് ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിട്ടിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബലാത്സംഗം ചെയ്യുമെന്നും കൊലപ്പെടുത്തുമെന്നുമെല്ലാമാണ് ആലിയയ്ക്ക് എത്തിയ സന്ദേശങ്ങള്‍. ഒളിച്ചിരുന്ന് ഫേക്ക് ഐഡികളിലൂടെയാണ് ഇവര്‍ ഭീഷണിപ്പെടുത്തുന്നത്. അങ്ങനെ മറഞ്ഞിരുന്ന് ഭീഷണിപ്പെടുത്താന്‍ അനുവദിക്കില്ല. സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കും. അക്കൗണ്ട് ഒളിപ്പിച്ചാല്‍ പിടിക്കപ്പെടില്ലെന്ന് കരുതണ്ട. ഐപി അഡ്രസ്സെല്ലാം എളുപ്പം കണ്ടെത്താനാകുമെന്നും ഷഹീന്‍ ഓര്‍മ്മിപ്പിച്ചിരുന്നു. സൈബറാക്രമണത്തെക്കുറിച്ച് സോനം കപൂറും ഇക്കഴിഞ്ഞയിടെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. തനിക്കും കുടുംബത്തിനും നേരെ നടന്ന വിദ്വേഷ പരാമര്‍ശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ നടി ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിടുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in