'കൂട്ടത്തിലൊരുത്തനെ തൊട്ടേന് കൊച്ചിൻ കാർണിവൽ വരെ നിർത്തിച്ച ടീമാ'; ആക്ഷൻ ഉറപ്പ് നൽകി ആർഡിഎക്‌സ് ടീസർ

'കൂട്ടത്തിലൊരുത്തനെ തൊട്ടേന് കൊച്ചിൻ കാർണിവൽ വരെ നിർത്തിച്ച ടീമാ'; ആക്ഷൻ ഉറപ്പ് നൽകി ആർഡിഎക്‌സ് ടീസർ

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം 'ആർ ഡി എക്സി'ന്റെ ടീസർ പുറത്തിറങ്ങി. ഒരു മുഴുനീള ആക്ഷൻ ഴോണറിലാണ് ചിത്രമെന്ന് ടീസർ ഉറപ്പ് നൽകുന്നു. ഓണം റിലീസ് ആയി ചിത്രം തീയ്യേറ്ററിലെത്തും.

മിന്നൽ മുരളി എന്ന ചിത്രത്തിന് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റെർസ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് ഷബാസ് റഷീദ്, ആദർശ് സുകുമാരൻ എന്നിവർ ചേർന്നാണ്. ചിത്രത്തിൽ റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നിവരായാണ് ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ എത്തുന്നത്. കമല്‍ഹാസന്‍ ചിത്രമായ 'വിക്രത്തിനു' ആക്ഷന്‍ ചെയ്ത അന്‍പറിവാണ് ഈ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. ലാല്‍, മഹിമ നമ്പ്യാര്‍, ഷമ്മി തിലകന്‍, മാല പാര്‍വതി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൈതി, വിക്രം വേദ തുടങ്ങി നിരവധി തമിഴ് സിനിമള്‍ക്ക് സംഗീതം നല്‍കിയ സാം.സി.എസ് ആണ് ആര്‍.ഡി.എക്‌സിന് സംഗീതം നിര്‍വഹിക്കുന്നത്. മനു മഞ്ജിത്തിന്റേതാണ് വരികള്‍, അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും റിച്ചാര്‍ഡ് കെവിന്‍ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം - പ്രശാന്ത് മാധവ്. കോസ്റ്റ്യും - ഡിസൈന്‍ - ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ് - റോണക്‌സ് സേവ്യര്‍.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - വിശാഖ്. നിര്‍മ്മാണ നിര്‍വ്വഹണം - ജാവേദ് ചെമ്പ്. പിആര്‍ഒ വാഴൂര്‍ ജോസ്.

Related Stories

No stories found.
logo
The Cue
www.thecue.in