ഓണം റിലീസിനൊരുങ്ങി 'ആർ ഡി എക്സ്'; ഒടിടി അവകാശം സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

ഓണം റിലീസിനൊരുങ്ങി 'ആർ ഡി എക്സ്'; ഒടിടി അവകാശം സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം 'ആർ ഡി എക്സി'ന്റെ ഒടിടി അവകാശം കരസ്ഥമാക്കി നെറ്റ്ഫ്ലിക്സ്. 'മിന്നൽ മുരളി'ക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റെർസ് നിർമിക്കുന്ന ചിത്രം ഒരു മുഴുനീള ആക്ഷൻ എന്റെർറ്റൈനെറാണ്. മിന്നൽ മുരളിക്ക് തിയറ്റർ റിലീസ് ചെയ്യാൻ കഴിയാതായപ്പോൾ ഒരു മാസ്സ് സിനിമ ചെയ്യണം എന്ന ആ​ഗ്രഹത്തിൽ നിന്നാണ് ആർ ഡി എക്സ് സിനിമയിലേക്ക് വരുന്നതെന്ന് മുമ്പ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ചിത്രത്തിന്റെ നിർമാതാവ് സോഫിയ പോൾ വ്യക്തമാക്കിയിരുന്നു.

കോവിഡിന്റെ സിറ്റുവേഷൻ ആയിതിനാലാണ് അന്ന് നെറ്റ്ഫ്ലിക്സുമായിട്ട് ഒടിടിയിൽ അത്തരത്തിൽ ഒരു പാർട്ണർഷിപ്പിൽ പോകേണ്ടി വന്നതെന്നും മിന്നൽ മുരളി തിയറ്ററിൽ മിസ്സായതിൽ സങ്കടം ഉണ്ടായിരുന്നുവെന്നും സോഫിയ പോൾ പറഞ്ഞു. സോഫിയ പോളിന്റെ മുൻ ചിത്രമായ മിന്നൽ മുരളി നെറ്റ്ഫ്ലിക്സിലായിരുന്നു റിലീസ് ചെയ്തത്. ഷബാസ് റഷീദ്, ആദർശ് സുകുമാരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അന്‍പറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ലാല്‍, മഹിമ നമ്പ്യാര്‍, ഷമ്മി തിലകന്‍, മാല പാര്‍വതി, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഈ മാസം ആഗസ്റ്റ് 25 ന് ഓണം റിലീസ് ആയി തിയറ്ററുകളിലെത്തും.

കൈതി, വിക്രം വേദ തുടങ്ങി നിരവധി തമിഴ് സിനിമള്‍ക്ക് സംഗീതം നല്‍കിയ സാം.സി.എസ് ആണ് ആര്‍.ഡി.എക്‌സിന് സംഗീതം നിര്‍വഹിക്കുന്നത്. മനു മഞ്ജിത്തിന്റേതാണ് വരികള്‍, അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും റിച്ചാര്‍ഡ് കെവിന്‍ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം - പ്രശാന്ത് മാധവ്. കോസ്റ്റ്യും - ഡിസൈന്‍ - ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ് - റോണക്‌സ് സേവ്യര്‍.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - വിശാഖ്. നിര്‍മ്മാണ നിര്‍വ്വഹണം - ജാവേദ് ചെമ്പ്. പിആര്‍ഒ വാഴൂര്‍ ജോസ്.

Related Stories

No stories found.
logo
The Cue
www.thecue.in