'സീൻ മോനെ' ; 100 കോടി ക്ലബ്ബിൽ ഇടം നേടി ആർ ഡി എക്സ്

'സീൻ മോനെ' ; 100 കോടി ക്ലബ്ബിൽ ഇടം നേടി ആർ ഡി എക്സ്

ആഗോള കളക്ഷനിൽ 100 കോടി പിന്നിട്ട് ഷെയ്ൻ നിഗം, നീരജ് മാധവ്, ആൻറണി വർഗീസ് പ്രധാന വേഷങ്ങളിൽ എത്തിയ ആക്ഷൻ ചിത്രം ആർ ഡി എക്സ്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഒരു മുഴുനീള ആക്ഷൻ എന്റെർറ്റൈനറായി ഒരുങ്ങിയ ചിത്രം നിർമിച്ചിരിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റെർസിന്റെ ബാനറിൽ സോഫിയ പോൾ ആണ്. ഓഗസ്റ്റ് 25 ന് പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്. ചിത്രം ഞായറാഴ്ച മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും.

ബിസിനസ് കളക്ഷനിൽ ആർഡിഎക്‌സ് 100 കോടിയുടെ ഗോൾഡൻ മാർക്ക് പിന്നിട്ടു. ഈ യാത്ര വളരെ വൈകാരികമായിരുന്നു, നിങ്ങളുടെ അചഞ്ചലമായ സ്നേഹമാണ് ഞങ്ങളെ എല്ലാ ഉയർച്ചയിലും താഴ്ച്ചകളിലൂടെയും നയിച്ചതെന്നും നീരജ് മാധവ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഷബാസ് റഷീദ്, ആദർശ് സുകുമാരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. ലാല്‍, മഹിമ നമ്പ്യാര്‍, ഷമ്മി തിലകന്‍, മാല പാര്‍വതി, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കമല്‍ഹാസന്‍ ചിത്രമായ 'വിക്രത്തിനു' ആക്ഷന്‍ ചെയ്ത അന്‍പറിവാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

കൈതി, വിക്രം വേദ തുടങ്ങി നിരവധി തമിഴ് സിനിമള്‍ക്ക് സംഗീതം നല്‍കിയ സാം.സി.എസ് ആണ് ആര്‍.ഡി.എക്‌സിന് സംഗീതം നിര്‍വഹിക്കുന്നത്. മനു മഞ്ജിത്തിന്റേതാണ് വരികള്‍, അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും റിച്ചാര്‍ഡ് കെവിന്‍ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. എഡിറ്റർ - ചമൻ ചാക്കോ കലാസംവിധാനം - പ്രശാന്ത് മാധവ്. കോസ്റ്റ്യും - ഡിസൈന്‍ - ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ് - റോണക്‌സ് സേവ്യര്‍.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - വിശാഖ്. നിര്‍മ്മാണ നിര്‍വ്വഹണം - ജാവേദ് ചെമ്പ്.

Related Stories

No stories found.
logo
The Cue
www.thecue.in