പതിനഞ്ച് ദിവസം കൊണ്ട് നീരജ് നഞ്ചക്കിന്റെ ബേസിക് പഠിച്ചു, അടിയിൽ വ്യത്യസ്ത സ്റ്റൈലുകൾ നിർബന്ധമായിരുന്നുനെന്ന് നഹാസ്

പതിനഞ്ച് ദിവസം കൊണ്ട് നീരജ് നഞ്ചക്കിന്റെ ബേസിക് പഠിച്ചു, അടിയിൽ വ്യത്യസ്ത സ്റ്റൈലുകൾ നിർബന്ധമായിരുന്നുനെന്ന് നഹാസ്

ആർ ഡി എക്സ് സിനിമയിലെ തന്റെ കഥാപാത്രത്തിന് വേണ്ടി പതിനഞ്ച് ദിവസം കൊണ്ടാണ് നീരജ് മാധവ് നഞ്ചക്കിന്റെ ബേസിക്ക് ട്രിക്കുകൾ പഠിച്ചെടുത്തതെന്ന് സംവിധായകൻ നഹാസ് ഹിദായത്ത്. ആദ്യം നഞ്ചക്കിന്റെ കാര്യം പറഞ്ഞപ്പോൾ പണിയാണല്ലോ എന്ന് നീരജ് പറയുകയും പിന്നീട് പതിനഞ്ച് ദിവസങ്ങൾക്ക് ശേഷം കണ്ടപ്പോൾ ഡബ്ബിൾ നഞ്ചക്ക് ഉപയോ​ഗിച്ചുള്ള ബേസിക് ട്രിക്ക് കാണിച്ച് നീരജ് തന്റെ മുന്നിൽ വന്ന് നിന്നെന്നും നഹാസ് പറയുന്നു. ഫെെറ്റ് ചെയ്യുമ്പോൾ വെറുതെ അങ്ങ് ഫെെറ്റ് ചെയ്യരുതെന്നും ഒരൊരുത്തർക്കും ഓരോ സ്റ്റെെൽ ഉണ്ടാവണമെന്ന് ഉണ്ടായിരുന്നു എന്നും തിയറ്ററിൽ ആ ഐഡിയ വർക്കായെന്നും നഹാസ് പറയുന്നു. നവാഗതനായ നഹാസ് ഹിദായത്തിന്റെ സംവിധാനത്തിൽ ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രമാണ് ആർ ഡി എക്സ്. ഇവർ മൂന്ന് പേരും മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ ആയിരുന്നുവെന്നും ഇവരുടെ മൂന്ന് പേരുടെയും സ്ഥിരം ഴോണർ ബ്രേക്ക് ചെയ്ത് വേണം ആർ ഡി എക്സിലെ ക്യാരക്ടേഴ്സിനെ പ്ലേസ് ചെയ്യാൻ എന്ന് ആ​ഗ്രഹമുണ്ടായിരുന്നുവെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ നഹാസ് പറഞ്ഞു.

നഹാസ് പറഞ്ഞത്

അൻപറിവ് മാസ്റ്റേഴ്സിനും അത് വലിയ ചലഞ്ചായിരുന്നു. അവർ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഈ ഷോർട്ട് പീരീയിഡിൽ ഇവരെ ട്രെെയിൻ ചെയ്ത് എടുക്കാൻ കഴിയില്ല. അവരോട് ട്രെെ ചെയ്യാൻ പറയൂ. നമുക്ക് അത് വച്ച് നോക്കാം എന്ന്. മഴ കൊതിച്ച് നിൽക്കുന്ന വേഴാമ്പലിനെപ്പോലെയുള്ള മൂന്ന് പേരാണ് ഇവർ. ഇവര് കൊതിച്ച് നിൽക്കുകയാണ്, ഇവരുടെ മൂന്ന് പേരുടെയും ഴോണർ ബ്രേക്ക് ചെയ്ത് ഈ ക്യാരക്ടേഴ്സിനെ പ്ലേസ് ചെയ്യണം എന്നുണ്ടായിരുന്നു. മൂന്ന് പേരും ആ ഒരു കൊതിയിൽ നിൽക്കുന്നതു കൊണ്ടു തന്നെ ഷെയ്ന്റെ അടുത്ത് പോയിട്ട് കരാട്ടെ എന്ന് പറഞ്ഞപ്പോൾ ഷെയ്ൻ എക്സെെറ്റഡായി. പെപ്പെയെ അടുത്ത് ഇടി വിത്ത് ബോക്സിങ്ങ് ആണെന്ന് പറഞ്ഞപ്പോൾ ഹാ കൊള്ളാടാ എന്നായിരുന്നു പ്രതികരണം. നീരജിന്റെ അടുത്ത് നഞ്ചക്ക് എന്ന് പറഞ്ഞപ്പോൾ നഞ്ചക്കോ എന്ന് ചോദിച്ചു. എന്നിട്ട് അതിനെ പറ്റി യൂട്യൂബിൽ നോക്കിയിട്ട് പണിയാണല്ലോ എന്ന് പറഞ്ഞു. ഒരു പത്ത് പതിനഞ്ച് ദിവസം കഴി‍ഞ്ഞ് നീരജിനെ ഞാൻ കാണുമ്പോൾ നീരജ് നഞ്ചക്കിന്റെ നാല് ബേസിക്ക് ട്രിക്കുകൾ പഠിച്ചു. ഡബ്ബിൾ ന‍ഞ്ചക്ക് ഉപയോ​ഗിച്ച് ഒരു ബേസിക്ക് ട്രിക്ക് കാണിച്ച് ഇങ്ങനെ ഒരു പോസ് ഒക്കെ പിടിച്ച് എന്റെ മുന്നിൽ നിന്നു. അപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി. കാരണം എന്തെന്നാൽ ഞാനെ ഒരു കൊതിയനാണ്, അതിനൊപ്പം എന്റെ കൂടെ മൂന്ന് കൊതിയന്മാരും കൂടെ വന്ന് കഴിഞ്ഞാലോ?. എനിക്ക് ഭയങ്കര എക്സെെറ്റഡായി. നാളെ ഇന്ന ഫെെറ്റാണ് എന്ന് പറയുമ്പോൾ അവരിങ്ങോട്ട് ചോദിക്കും മറ്റേ ഫെെറ്റ് എപ്പോഴാണെന്ന്. അവർക്കും ആ എക്സെെറ്റ്മെന്റ് വന്നിരുന്നു പിന്നീട്.

'മിന്നൽ മുരളി'ക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റെർസ് നിർമിച്ച ചിത്രമായ ആർ ഡി എക്സ് ഒരു മുഴുനീള ആക്ഷൻ എന്റെർറ്റൈനെറാണ്. ഷബാസ് റഷീദ്, ആദർശ് സുകുമാരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അന്‍പറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ലാല്‍, മഹിമ നമ്പ്യാര്‍, ഷമ്മി തിലകന്‍, മാല പാര്‍വതി, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in