'ഓണത്തല്ല് വെള്ളിയാഴ്ച മുതൽ' ; ആർ ഡി എക്സ് ബുക്കിംഗ് തുടങ്ങി

'ഓണത്തല്ല് വെള്ളിയാഴ്ച മുതൽ' ; ആർ ഡി എക്സ് ബുക്കിംഗ് തുടങ്ങി

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് ആർ ഡി എക്സ്. ഓണം റിലീസ് ആയി ഓഗസ്റ്റ് 25 ന് തിയറ്ററുകളിലെത്തുന്ന സിനിമയുടെ ബുക്കിംഗ് ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. ഒരു മുഴുനീള ആക്ഷൻ എന്റെർറ്റൈനറായി ഒരുങ്ങുന്ന ചിത്രം നിർമിച്ചിരിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റെർസ് ആണ്. ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡിൽ നിന്നും ലഭിച്ചിരിക്കുന്നത്. മിന്നൽ മുരളിക്ക് തിയറ്റർ റിലീസ് ചെയ്യാൻ കഴിയാതായപ്പോൾ ഒരു മാസ്സ് സിനിമ ചെയ്യണം എന്ന ആ​ഗ്രഹത്തിൽ നിന്നാണ് ആർ ഡി എക്സ് സിനിമയിലേക്ക് വരുന്നതെന്ന് മുമ്പ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ചിത്രത്തിന്റെ നിർമാതാവ് സോഫിയ പോൾ വ്യക്തമാക്കിയിരുന്നു.

ആർ ഡി എക്സിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. ഷബാസ് റഷീദ്, ആദർശ് സുകുമാരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. ലാല്‍, മഹിമ നമ്പ്യാര്‍, ഷമ്മി തിലകന്‍, മാല പാര്‍വതി, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കമല്‍ഹാസന്‍ ചിത്രമായ 'വിക്രത്തിനു' ആക്ഷന്‍ ചെയ്ത അന്‍പറിവാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

കൈതി, വിക്രം വേദ തുടങ്ങി നിരവധി തമിഴ് സിനിമള്‍ക്ക് സംഗീതം നല്‍കിയ സാം.സി.എസ് ആണ് ആര്‍.ഡി.എക്‌സിന് സംഗീതം നിര്‍വഹിക്കുന്നത്. മനു മഞ്ജിത്തിന്റേതാണ് വരികള്‍, അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും റിച്ചാര്‍ഡ് കെവിന്‍ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം - പ്രശാന്ത് മാധവ്. കോസ്റ്റ്യും - ഡിസൈന്‍ - ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ് - റോണക്‌സ് സേവ്യര്‍.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - വിശാഖ്. നിര്‍മ്മാണ നിര്‍വ്വഹണം - ജാവേദ് ചെമ്പ്.

Related Stories

No stories found.
logo
The Cue
www.thecue.in