രവീണ ടണ്ടൻ മദ്യപിച്ചിരുന്നില്ല, കാർ ആരെയും ഇടിച്ചിട്ടുമില്ല; നടിക്കെതിരെയുള്ള പരാതി വ്യാജമെന്ന് മുംബെെ പോലീസ്

രവീണ ടണ്ടൻ മദ്യപിച്ചിരുന്നില്ല, കാർ ആരെയും ഇടിച്ചിട്ടുമില്ല; നടിക്കെതിരെയുള്ള പരാതി വ്യാജമെന്ന് മുംബെെ പോലീസ്

ബോളിവുഡ് നടി രവീണ ടണ്ടന്റെ കാർ ആരെയും ഇടിച്ചിട്ടില്ലെന്ന് മുംബെെ പോലീസ്. സിസിടിവി ഉൾപ്പടെ പരിശോധിച്ചതിന് ശേഷമാണ് പരാതി വ്യാജമാണെന്ന് പോലീസ് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് രവീണ ടണ്ടന്റെ കാർ വയോധികയെ അടക്കം മൂന്ന് പേരെ ഇടിച്ചുവെന്ന് ആരോപിച്ച് രവീണയെയും ഡ്രെെവറിനെയും ആൾക്കൂട്ടം കയ്യേറ്റം ചെയ്തത്. രവീണ മദ്യപിച്ചിരുന്നുവെന്നും രവീണയുടെ ​ഡ്രെെവർ പരാതിക്കാരന്റെ അമ്മയെ മർദ്ദിച്ചു എന്നും വെെറലായ വീഡിയോയിൽ പരാതിക്കാരൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രവീണ ടണ്ടനെ നടുറോഡിൽ കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.

സംഭവം നടന്ന ഖാർ പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങൾ പ്രകാരം രവീണയുടെ കാർ സ്ത്രീകൾക്ക് സമീപം ഉണ്ടായിരുന്നെങ്കിലും അത് തട്ടിയിരുന്നില്ല എന്ന് പോലീസ് പറയുന്നു. നടിയുടെ വാഹനം ആരെയും ഇടിച്ചിട്ടില്ല. നടിയുടെ ഡ്രൈവര്‍ വാഹനം റിവേര്‍സ് എടുമ്പോള്‍ പരാതിക്കാരുടെ കുടുംബം അത് വഴി പോകുകയായിരുന്നു. ഇവര്‍ ഇവര്‍ കാര്‍ നിര്‍ത്തിച്ചു ആളുവരുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുകയും തുടർന്ന് സ്ഥലത്ത് തർക്കം ഉടലെടുക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. ശനിയാഴ്ച രാത്രി ബാന്ദ്രയിലെ കാർട്ടർ റോഡിലാണ് സംഭവം നടന്നത്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഡയറി എൻട്രി നൽകിയിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

തർക്കം രൂക്ഷമായതോടെ ജനക്കൂട്ടത്തോട് സംസാരിക്കാനാണ് രവീണ ടണ്ടൻ വാഹനത്തിൽ നിന്ന് ഇറങ്ങിയത്. ഇതോടെ വാഹനത്തിന് ചുറ്റം കൂടി നിന്ന ആളുകൾ ആൾക്കൂട്ടത്തിലേക്ക് തള്ളിയിട്ട് മർദ്ദിക്കുകയായിരുന്നു. വെെറലായ വീഡിയോയിൽ 'ദയവായി എന്നെ തല്ലരുത്' എന്ന രവീണ പറയുന്നത് കേൾക്കാം. തുടർന്നാണ് രവീണ ടണ്ടനും കുടുംബവും ഖാർ പോലീസ് സ്റ്റേഷനിലെത്തി രേഖാമൂലം സംഭവത്തെക്കുറിച്ച് പരാതി നൽകിയത്. പിന്നീട്, പരാതികളൊന്നും രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് കാണിച്ച് ഇരുവരും കത്തും നൽകി. കാർ ആരെയും ഇടിച്ചിട്ടില്ലെന്ന് ഡിസിപി രാജ്തിലക് റോഷൻ മിഡ് ഡേയ്ക്ക് നൽകിയ മൊഴിയും രവീണ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in