'നിറമാർന്ന പൊൻകിനാവേ...'; ചടുലൻ നൃത്ത ചുവടുകളുമായി രഞ്ജിത്ത് സജീവിന്റെ 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള'യിലെ 'രസമാലെ' ​ഗാനം

'നിറമാർന്ന പൊൻകിനാവേ...'; ചടുലൻ നൃത്ത ചുവടുകളുമായി രഞ്ജിത്ത് സജീവിന്റെ 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള'യിലെ 'രസമാലെ' ​ഗാനം
Published on

അരുൺ വൈഗയുടെ സംവിധാനത്തിൽ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK)- എന്ന ചിത്രത്തിലെ വീഡിയോ ​ഗാനം പുറത്തു വിട്ട് അണിയറ പ്രവർത്തകർ. രസമാലെ എന്നാ ​ഗാനം ആലപിച്ചിരിക്കുന്നത് കപിൽ കപിലാൻ, ഫാസ്സി, രാജേഷ് മുരുഗേശൻ എന്നിവർ ചേർന്നാണ്. ശബരീഷ് വർമ്മയുടെ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് രാജേഷ് മുരുഗേശൻ ആണ്. മൈക്ക്, ഖൽബ്, ഗോളം, എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ചിത്രമാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK).

ചിത്രത്തിൽ ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, മനോജ് കെ യു, അൽഫോൺസ് പുത്രൻ, Dr റോണി, സംഗീത, മീര വാസുദേവ്, മഞ്ജുപിള്ള, സാരംഗി ശ്യാം തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ് - പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ സജീവ് - സജീവ് പി കെ - അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

നവാഗതനായ സംജാദിന്റെ സംവിധാനം ചെയ്ത ​ഗോളമാണ് രഞ്ജിത്ത് സജീവ് നായകനായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ഒരു മിസ്റ്ററി ക്രൈം ത്രില്ലർ ആയി എത്തിയ ചിത്രത്തിൽ ദിലീഷ് പോത്തൻ, ചിന്നു ചാന്ദ്‌നി തുടങ്ങിയവർ ആണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിൽ എ സി പി സന്ദീപ് കൃഷ്ണ എന്ന കഥാപാത്രമായാണ് രഞ്ജിത്ത് സജീവ് എത്തിയത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സിനോജ് പി അയ്യപ്പൻ ആണ്, സംഗീതസംവിധാനം രാജേഷ് മുരുകേശൻ ആണ്, ഗാനരചന - ശബരീഷ് വർമ്മ, സൗണ്ട് മിക്സിങ്ങ് വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫി സുമേഷ് & ജിഷ്ണു, ആക്ഷൻ-ഫിനിക്സ് പ്രഭു, മേക്കപ്പ്: ഹസൻ വണ്ടൂർ, വസ്ത്രലങ്കാരം : മെൽവി ജെ,എഡിറ്റർ- അരുൺ വൈഗ, കലാ സംവിധാനം- സുനിൽ കുമാരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ : റിന്നി ദിവാകർ, പി ആർ ഓ : എ എസ് ദിനേശ്, വാഴൂർ ജോസ്, അരുൺ പൂക്കാടൻ.അഡ്വെർടൈസിങ്- ബ്രിങ് ഫോർത്ത്

Related Stories

No stories found.
logo
The Cue
www.thecue.in