ഇന്ത്യ ലോകകപ്പ് ജയിച്ചാല്‍, സിനിമയാക്കാന്‍ തയ്യാറെടുത്ത് ബോളിവുഡ്; ആഗ്രഹം പ്രകടിപ്പിച്ച് ‘83’യുടെ  നിര്‍മാതാക്കള്‍

ഇന്ത്യ ലോകകപ്പ് ജയിച്ചാല്‍, സിനിമയാക്കാന്‍ തയ്യാറെടുത്ത് ബോളിവുഡ്; ആഗ്രഹം പ്രകടിപ്പിച്ച് ‘83’യുടെ നിര്‍മാതാക്കള്‍

Published on

ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയ 1983ലെ വിജയത്തെ ആസ്പദമാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ബോളിവുഡില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ‘83’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അന്നത്തെ ടീം ക്യാപ്റ്റനായിരുന്ന കപില്‍ ദേവായി വേഷമിടുന്നത് രണ്‍വീര്‍ സിങ്ങാണ്.

ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇംഗ്ലണ്ടില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതിനൊപ്പം തന്നെ ഈ വര്‍ഷത്തെ ലോകകപ്പില്‍ അജയ്യരായി ഇന്ത്യ മുന്നേറുന്നു എന്നതും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ആവേശം പകരുകയാണ്. ഇന്ത്യ ഇത്തവണ ലോകകപ്പ് വിജയിച്ചാല്‍ അതും സിനിമയാക്കാന്‍ ആഗ്രഹമുണ്ടെന്ന് 83യുടെ കോ പ്രൊഡ്യൂസറായ മധു മന്റേന അറിയിച്ചു.

1983ലെ ഐതിഹാസിക വിജയം രേഖപ്പെടുത്തുവാനാണ് ഞങ്ങള്‍ 83 എന്ന ചിത്രമൊരുക്കുന്നത്. ഇന്ത്യ 2019ലെ ക്രിക്കറ്റ് ലോകകപ്പ് വിജയിക്കുകയാണെങ്കില്‍ ആ വിജയവും സിനിമയാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു

മധു മന്റേന

ഇന്ത്യ ലോകകപ്പില്‍ അജയ്യരായി മുന്നേറുന്നത് കൊണ്ട് തന്നെ സിനിമയ്ക്കു വേണ്ടിയുള്ള ചര്‍ച്ചകളും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. റിലയന്‍സ് എന്റര്‍ടെയ്‌മെന്റ് നിര്‍മിക്കുന്ന 83യുടെ കോ പ്രൊഡ്യൂസറാണ് മധു മന്റേന. 2020 ഏപ്രില്‍ 10നാണ് ചിത്രം റിലീസ് ചെയ്യുക.

logo
The Cue
www.thecue.in