കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടാന്‍ അക്കാദമി ഓഫീസ് സന്ദര്‍ശിക്കാം: ഗണേഷ് കുമാറിന്റെ വിമര്‍ശനത്തോട് രഞ്ജിത്ത്

കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടാന്‍ അക്കാദമി ഓഫീസ് സന്ദര്‍ശിക്കാം: ഗണേഷ്
 കുമാറിന്റെ വിമര്‍ശനത്തോട് രഞ്ജിത്ത്

ചലച്ചിത്ര അക്കാദമിക്കെതിരെ നടനും എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാര്‍ നടത്തിയ വിമര്‍ശനത്തില്‍ പ്രതികരിച്ച് അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. ഗണേഷ് കുമാര്‍ നടത്തിയത് പറയാന്‍ പാടില്ലാത്ത പരാമര്‍ശമായിരുന്നു എന്നാണ് രഞ്ജിത്തിന്റെ പ്രതികരണം.

ഗണേഷ് കുമാറിന്റേത് പറയാന്‍ പാടില്ലാത്ത പരാമര്‍ശം. കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടാന്‍ അക്കാദമി ഓഫീസ് സന്ദര്‍ശിക്കാം. മന്ത്രിയായിരുന്ന ഗണേഷിന് തെറ്റിദ്ധാരണയുണ്ട്.

രഞ്ജിത്ത്

കഴിഞ്ഞ ദിവസമാണ് ഗണേഷ് കുമാര്‍ ചലച്ചിത്ര അക്കാദമിക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയത്. 'ഫിലിം ഫെസ്റ്റിവല്‍ നടത്താനും ചലച്ചിത്ര അവാര്‍ഡ് നല്‍കാനുള്ള ഓഫീസും മാത്രമായി അക്കാദമി അധഃപതിച്ചു. സിനിമയെ അടുത്തറിയാനും സിനിമയുടെ പാഠം ഉള്‍ക്കൊള്ളാനും സഹായിക്കുന്നതാകണം അക്കാദമിയുടെ പ്രവര്‍ത്തനം. അടുത്ത തലമുറക്ക് റിസര്‍ച്ച് ചെയ്യാനുള്ള സെന്ററായി അക്കാദമി നിലനില്‍ക്കണം', എന്നായിരുന്നു ഗണേഷ് കുമാറിന്റെ വിമര്‍ശനം.

Related Stories

No stories found.
The Cue
www.thecue.in