വിനായകന്റെ ഏറ് എന്റെ ദേഹത്ത് കൊള്ളില്ല, അതിന് ഈ ജന്മം മതിയാവില്ല: രഞ്ജിത്ത്

വിനായകന്റെ ഏറ് എന്റെ ദേഹത്ത് കൊള്ളില്ല, അതിന് ഈ ജന്മം മതിയാവില്ല: രഞ്ജിത്ത്

ലൈംഗിക അതിക്രമ കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ സംവിധായകന്‍ രഞ്ജിത്ത് ജയിലില്‍ കാണാന്‍ പോയ ചിത്രം അടുത്തിടെ വിനായകന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ചിത്രം പിന്നീട് പിന്‍വലിച്ചതിനെ കുറിച്ച് വിനായകന്‍ 'അത് കൊള്ളേണ്ടവര്‍ക്ക് കൊണ്ടു' എന്നാണ് മറുപടി പറഞ്ഞത്. ഇപ്പോഴിതാ വിനായകന്‍ പരാമര്‍ശത്തില്‍ പ്രതികരണം അറിയിച്ചിരിക്കുകയാണ് രഞ്ജിത്ത്.

'ഇവന്‍ ആരെ ഉദ്ദേശിച്ചാണ് ഇത് എറിഞ്ഞത് എന്ന് ആദ്യം മനസിലാക്കിയാല്‍ നന്നായിരുന്നു. ഇവന്‍ എന്നെ ഉദ്ദേശിച്ചാണെങ്കില്‍ വിനായകന്റെ ഏറ് രഞ്ജിത്തിന്റെ ദേഹത്ത് കൊള്ളില്ല. അതിന് വിനായകന്‍ കുറേ അധികം ശ്രമിക്കേണ്ടി വരും. അതിന് ഈ ജന്മവും മതിയാകില്ല.', എന്നാണ് രഞ്ജിത്ത് പറഞ്ഞത്. മീഡിയ വണ്ണിനോടായിരുന്നു പ്രതികരണം.

ദിലീപിനെ താന്‍ യാദൃശ്ചികമായി ജയലില്‍ പോയി കണ്ടതാണെന്ന് അടുത്തിടെ സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞിരുന്നു. അതിന് പിന്നാലെ രഞ്ജിത്തിനെതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നു. അതേ തുടര്‍ന്നാണ് വിനായകന്‍ ഫെയ്‌സ്ബുക്കില്‍ ചിത്രം പങ്കുവെച്ചത്.

ജയിലില്‍ ദിലീപിനെ കാണാന്‍ തീരുമാനിച്ച് പോയതല്ല. നടന്‍ സുരേഷ് കൃഷ്ണയ്‌ക്കൊപ്പം പോയതാണ്. ജയലില്‍ എത്തിയപ്പോള്‍ മാധ്യമങ്ങളുടെ ചോദ്യം ചെയ്യല്‍ ഒഴിവാക്കുന്നതിനാണ് അകത്തേക്ക് പോയത്. അതില്‍ ഒരു തെറ്റും താന്‍ കാണുന്നില്ലെന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in