കൊല്ലാനൊരു കൂട്ടര്‍, ജീവിക്കാന്‍ വേറൊരു കൂട്ടര്‍; രഞ്ജന്‍ പ്രമോദിന്റെ ഓ ബേബി ട്രെയ്‌ലര്‍

കൊല്ലാനൊരു കൂട്ടര്‍, ജീവിക്കാന്‍ വേറൊരു കൂട്ടര്‍;  രഞ്ജന്‍ പ്രമോദിന്റെ ഓ ബേബി ട്രെയ്‌ലര്‍

'രക്ഷാധികാരി ബൈജു ഒപ്പ്' എന്ന ചിത്രത്തിന് ശേഷം രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് ദിലീഷ് പോത്തന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം 'ഓ ബേബി'യുടെ ട്രെയ്‌ലര്‍ പുറത്ത്. ടര്‍ട്ടില്‍ വൈന്‍ പ്രൊഡക്ഷന്‍സ്, കളര്‍ പെന്‍സില്‍ ഫിലിംസ്, പകല്‍ ഫിലിംസ് എന്നിവയുടെ ബാനറില്‍ ദിലീഷ് പോത്തന്‍, അഭിഷേക് ശശിധരന്‍, പ്രമോദ് തേര്‍വാര്‍പ്പള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ജൂണ്‍ 9 ന് തിയറ്ററുകളിലെത്തും.

ഒരു ഹൈറേഞ്ച് മേഖലയില്‍ ആക്ഷനും ത്രില്ലിനും പ്രാധാന്യം നല്‍കി ഒരുങ്ങുന്ന ചിത്രമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. രഘുനാഥ് പാലേരി, ഹാനിയ നഫീസ, സജി സോമന്‍, ഷിനു ശ്യാമളന്‍, അതുല്യ ഗോപാലകൃഷ്ണന്‍, വിഷ്ണു അഗസ്ത്യ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുണ്‍ ചാലിലാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വരുണ്‍ കൃഷ്ണ, പ്രണവ് ദാസ് എന്നിവര്‍ ചേര്‍ന്ന് ഗാനങ്ങളൊരുക്കുന്നു. പശ്ചാത്തല സംഗീതം ലിജിന്‍ ബാംബിനോ.

സൗണ്ട് ഡിസൈന്‍ ഷമീര്‍ അഹമ്മദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാഹുല്‍ മേനോന്‍. കലാസംവിധാനം ലിജിനേഷ്, മേക്കപ്പ് നരസിംഹ സ്വാമി, വസ്ത്രാലങ്കാരം ഫെമിന ജബ്ബാര്‍, ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ സിദ്ധിക്ക് ഹൈദര്‍, അഡിഷണല്‍ ക്യാമറ എ കെ മനോജ്. സംഘട്ടനം ഉണ്ണി പെരുമാള്‍, പോസ്റ്റര്‍ ഡിസൈന്‍ ഓള്‍ഡ് മോങ്ക്.

Related Stories

No stories found.
logo
The Cue
www.thecue.in