160ന് മുകളില്‍ തിയറ്ററുകളില്‍ റിലീസിന് 'രണ്ട്', പൊളിറ്റിക്കല്‍ സറ്റയര്‍

160ന് മുകളില്‍ തിയറ്ററുകളില്‍ റിലീസിന് 'രണ്ട്',  പൊളിറ്റിക്കല്‍ സറ്റയര്‍

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ പ്രധാന കഥാപാത്രമായെത്തുന്ന പൊളിറ്റിക്കല്‍ സറ്റയര്‍ ചിത്രം 'രണ്ട് ' ജനുവരി ഏഴിന് വമ്പന്‍ റിലീസായി എത്തുന്നു. 160ന് മുകളില്‍ തിയറ്ററുകളിലാണ് സിനിമയുടെ റിലീസ്. സുജിത്ത് ലാല്‍ ആണ് സംവിധാനം. ഹെവന്‍ലി മുവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ ആണ് നിര്‍മ്മാണം. ബിനുലാല്‍ ഉണ്ണിയാണ് തിരക്കഥ. അനീഷ് ലാല്‍ ആണ് ക്യാമറ. മനോജ് കണ്ണോത്ത് എഡിറ്റിംഗ് നിര്‍വഹിക്കുന്നു.

എല്ലാ മനുഷ്യരെയും ഒരുപോലെ കാണാന്‍ ശ്രമിക്കുന്ന വാവ എന്ന ചെറുപ്പക്കാരനായ നാട്ടിന്‍പുറത്തുകാരന്റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് രണ്ട്. അന്ന രേഷ്മ രാജനാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ഇര്‍ഷാദ്, കലാഭവന്‍ റഹ്‌മാന്‍, സുധി കോപ്പ, ബാലാജി ശര്‍മ്മ, ഗോകുലന്‍, ജയശങ്കര്‍, കോബ്ര രാജേഷ്, ശ്രീലക്ഷ്മി, മാല പാര്‍വതി, മറീന മൈക്കിള്‍, പ്രീതി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ പറയുന്നു

കഥ പറയാന്‍ സംവിധായകനും തിരക്കഥാകൃത്തും വന്നപ്പോള്‍ തൊട്ടാല്‍ പൊള്ളുന്ന വിഷയം അല്ലേ ഞാന്‍ ചെയ്താല്‍ ശരിയാകുമോ എന്നാണ് ആദ്യം ചോദിച്ചത്. തിരക്കഥ കേട്ടപ്പോള്‍ ഇപ്പോള്‍ ഇത് പറഞ്ഞില്ലെങ്കില്‍ പിന്നെ എപ്പോഴാണ് പറയുക എന്നാണ് ചിന്തിച്ചത്. ഒരു കലാകാരന്‍ എന്ന നിലക്കുള്ള ഉത്തരവാദിത്വം കൂടിയാണ് ഈ സിനിമയെന്ന് തോന്നിയിരുന്നു.

മതത്തിന്റെ പേരിലുള്ള രാഷ്ട്രീയം ശരിയായ രാഷ്ട്രീയമല്ല: സുജിത്ത് ലാല്‍ ദ ക്യുവിനോട്

പൊളിറ്റിക്കല്‍ സറ്റയര്‍ എന്ന രീതിയില്‍ എന്നോട് ബിനു ലാല്‍ കഥ പറഞ്ഞപ്പോള്‍ തന്നെ വളരെ രസകരമായി തോന്നി. ഒരു പത്ത് വര്‍ഷം കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിലൂടെ ജനങ്ങളുടെ മനസില്‍ ഒരു ഭയവും പരസ്പരം ഒരു കണ്‍ഫ്യൂഷനും എല്ലാം ഉണ്ടായിട്ടുണ്ട്. അത് സമൂഹമാധ്യമങ്ങളില്‍ നിന്നും നിന്നും വളരെ വ്യക്തമായി മനസിലാക്കാന്‍ കഴിയും. പരസ്പരമുള്ള ചളിവാരി എറിയലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. അതെല്ലാം തന്നെ മതത്തിന്റെ പേര് പറഞ്ഞിട്ടുള്ള രാഷ്ട്ട്രീയമാണ്. അതൊരു ശരിയായ രാഷ്ട്രീയമാണെന്ന് ഞങ്ങള്‍ക്ക് തോന്നിയില്ല. അത് കുറച്ച് ബോധമുള്ള ആര്‍ക്കും തോന്നില്ല. അങ്ങനെയാണ് ഈ മതങ്ങളെ എന്തുകൊണ്ട് കളിയാക്കിക്കൂടാ എന്ന് എന്റെ തിരക്കഥാകൃത്ത് ചോദിക്കുന്നത്.

പണ്ട് സന്ദേശമെന്ന സിനിമ വന്നപ്പോള്‍ ഇടത് വലത് രാഷ്ട്രീയത്തെ നന്നായി ട്രോളി. എന്നാല്‍ അവര്‍ ആരെയും അതിക്ഷേപിച്ചില്ല. ആക്ഷേപിക്കുകയാണ് ചെയ്തത്. അതിന്റെ പേരില്‍ ഒരു കമ്മ്യൂണിസ്റ്റുകാരനോ കോണ്‍ഗ്രസുകാരനോ ആ സിനിമ ബാന്‍ ചെയ്യണമെന്ന് പറഞ്ഞ് വന്നിട്ടില്ല. അത് അവരതിന്റെ സ്പിരിറ്റില്‍ എടുത്തു. അതുപോലെ ലാഘവവത്കരിക്കേണ്ട ഒന്നാണ് ഈ മതങ്ങളും. മതമെന്ന് പറയുന്നത് വലിയ സംഭവമാണ്, മതമാണ് എല്ലാം എന്ന് വിചാരിക്കുന്നവരെ കളിയാക്കുകയാണ് സിനിമയിലൂടെ. വടക്കന്‍ കേരളത്തിലെ ഒരു ഗ്രാമീണ അന്തരീക്ഷത്തില്‍ നടക്കുന്ന സംഭവമാണ് സിനിമയുടെ പ്രധാന എലമെന്റ്.

തിരക്കഥാകൃത്ത് ബിനുലാല്‍

മതം നമ്മുടെ എല്ലാവരുടെയും ബന്ധങ്ങളെയും നിയമങ്ങളെയെല്ലാം ഭരിക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. അത് എന്നെ വല്ലാതെ അസ്വസ്ഥമാക്കിയ കാര്യമായിരുന്നു. സ്വാഭാവികമായും മതസംബന്ധിയായ പ്രശ്നങ്ങളെ ആക്ഷേപിക്കുകയും വിമര്‍ശിക്കുകയുമൊക്കെ ചെയ്യുമ്പോഴാണ് നവീകരണം ഉണ്ടാവുന്നത്. മതത്തെയും അത്തരത്തില്‍ വിമര്‍ശനാത്മകമായി സമീപിക്കാവുന്നതാണ്. അങ്ങനെ വരുമ്പോള്‍ മതത്തിനോട് പൊതുവെയുള്ള തീക്ഷ്ണമായ പ്രതിബദ്ധതയും സ്നേഹവും കുറയുമെന്നാണ് എന്റെ വിശ്വാസം.'

160ന് മുകളില്‍ തിയറ്ററുകളില്‍ റിലീസിന് 'രണ്ട്',  പൊളിറ്റിക്കല്‍ സറ്റയര്‍
'രണ്ട്' മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെ കളിയാക്കുന്ന സിനിമ: സംവിധായകന്‍ സുജിത്ത് ലാല്‍
160ന് മുകളില്‍ തിയറ്ററുകളില്‍ റിലീസിന് 'രണ്ട്',  പൊളിറ്റിക്കല്‍ സറ്റയര്‍
ഇന്ന് മതം ബന്ധങ്ങളെയും നിയമങ്ങളെയും ഭരിക്കുന്നു, അതെന്നെ അസ്വസ്ഥമാക്കി: 'രണ്ടി'നെ കുറിച്ച് തിരക്കഥാകൃത്ത് ബിനുലാല്‍ ഉണ്ണി

Related Stories

No stories found.
logo
The Cue
www.thecue.in