'യഥാര്‍ത്ഥ വിപ്ലവകാരിയുടെ ജീവിതം അഭിനയിക്കുക വെല്ലുവിളി' ; സവര്‍ക്കര്‍ ഫസ്റ്റ് ലുക്കുമായി രണ്‍ദീപ് ഹൂഡ

'യഥാര്‍ത്ഥ വിപ്ലവകാരിയുടെ ജീവിതം അഭിനയിക്കുക വെല്ലുവിളി' ; സവര്‍ക്കര്‍ ഫസ്റ്റ് ലുക്കുമായി രണ്‍ദീപ് ഹൂഡ
Published on

ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നിരവധി ബയോപ്പിക്കുകളാണ് ബോളിവുഡില്‍ നിന്നും നിര്‍മിക്കപ്പെട്ടത്. 'പിഎം നരേന്ദ്ര മോദി', ' ദ കശ്മീർ ഫയൽസ്' എന്നീ ചിത്രങ്ങള്‍ യഥാര്‍ത്ഥ വിഷയങ്ങളെ വളച്ചൊടിക്കുകയാണെന്ന വാദവും ഉയര്‍ന്നുവന്നിരുന്നു. അതിന് പിന്നാലെയാണ് ആര്‍എസ്എസ് നേതാവ് സവര്‍ക്കറെ ഹീറോയാക്കി ബോളിവുഡ് മറ്റൊരു ബയോപ്പിക്ക് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയിരിക്കുകയാണ്.

ബോളിവുഡ് താരം രണ്‍ദീപ് ഹൂഡയാണ് സവര്‍ക്കറാവുന്നത്. 'സ്വതന്ത്ര വീര്‍ സവര്‍ക്കര്‍' എന്നാണ് ബയോപിക്കിന്റെ പേര്. രണ്‍ദീപ് ഹൂഡ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ട്വിറ്ററിലൂടെ പങ്കുവെച്ചു.

'സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ പോരാട്ടത്തിലെ ഏറ്റവും മഹാനായ നായകരില്‍ ഒരാളായ സവര്‍ക്കര്‍ക്ക് സല്യൂട്ട്. ഒരു യഥാര്‍ത്ഥ വിപ്ലവകാരിയുടെ ജീവിതം അഭിനയിക്കുക എന്ന വെല്ലുവിളി നേരിടാന്‍ എനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു', എന്നാണ് റണ്‍ദീപ് ഹൂഡ കുറിച്ചത്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങളുടെ മറ്റൊരു തലമാണ് സിനിമയില്‍ കാണിക്കാന്‍ പോകുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. മഹേഷ് വി മന്‍ജേക്കറാണ് സംവിധായകന്‍. ലണ്ടണ്‍, മഹാരാഷ്ട്ര, ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്‍ഡ് എന്നിവടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. ജൂണിലാണ് ചിത്രീകരണം ആരംഭിക്കുക എന്ന് പ്രഖ്യാപന സമയത്ത് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിങ്ങ്, സാം ഖാന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

logo
The Cue
www.thecue.in